
-
ഹൈദരാബാദ്: മദ്യലഹരിയിലുള്ള ഉപദ്രവം സഹിക്കാനാവാതെ പെൺമക്കൾ അച്ഛനെ കൊലപ്പെടുത്തി. ഹൈദരാബാദ് ജഗദ്ഗിരിഗുട്ട സ്വദേശിയായ 45-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 17-ഉം 16-ഉം വയസുള്ള പെൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അച്ഛന്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി. എട്ട് മാസം മുമ്പാണ് പെൺകുട്ടികളുടെ അമ്മ മരിച്ചത്. ഇതിനുശേഷം മദ്യപാനിയായ അച്ഛൻ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മദ്യലഹരിയിൽ ശാരീരികമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മോശമായരീതിയിൽ പെരുമാറുന്നതും പതിവായിരുന്നു.
കഴിഞ്ഞദിവസം രാത്രിയും അച്ഛൻ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് മദ്യലഹരിയിൽ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടികളുടെ മൊഴി. രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് 45-കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും.
Content Highlights:fed up with fathers abusive behavior daughters killed him
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..