കാളിയപ്പൻ
കൊഴിഞ്ഞാമ്പാറ(പാലക്കാട്): എരുത്തേമ്പതിയിൽ കുടുംബവഴക്കിനിടെ അച്ഛൻ കുത്തേറ്റ് മരിച്ചു. ആർ.വി.പി. പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പനാണ് (57) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ മാലതിയെ (23) പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ആറുമണിയോടെ കാളിയപ്പന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കുണ്ടായി. തുടർന്ന് കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. രാവിലെ വാതിൽ തുറക്കാനാവശ്യപ്പെട്ട് വീണ്ടും ബഹളംവെച്ചു. വാതിൽ തുറന്നതോടെ മുറിയിൽ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെയാണ് കാളിയപ്പന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.
ഇടതുനെഞ്ചിനാണ് കുത്തേറ്റത്. പശു കുത്തിയതാണെന്ന് പറഞ്ഞ് സമീപത്തുള്ളവരെ കൂട്ടി നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം നൽകിയത്.
പാലക്കാട് ഡിവൈ.എസ്.പി. ശശികുമാർ, സി.ഐ. പി. അജിത് കുമാർ, എസ്.ഐ. എസ്. അൻഷാദ്, എ.എസ്.ഐ.മാരായ പി.എ. റഹ്മാൻ, വി. ചന്ദ്രൻ, എസ്. സുജികുമാർ, സി.പി.ഒ.മാരായ വി. വിനോദ് കുമാർ, പി. വിജയകുമാർ, എം. സജീഷ്, ഡബ്ല്യു.എസ്. സി.പി.ഒ.മാരായ സി. മാധവി, സി. പരമേശ്വരി, വി. സുജിത, ഡബ്ല്യു.സി.പി.ഒ. എസ്. മഞ്ജുഷ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
Content Highlights:father stabbed to death in kozhinjambara daughter arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..