പ്രതീകാത്മക ചിത്രം | Getty Images
ചെന്നൈ: മുടി വെട്ടാത്തതിന് പിതാവ് വഴക്ക് പറഞ്ഞ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. ചെന്നൈ പൂനമല്ലി സ്വദേശിയായ പ്രശാന്ത്(20) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കഴിഞ്ഞ ഒരുവർഷമായി പ്രശാന്ത് മുടി വെട്ടിയിരുന്നില്ല. ഇതിനെചൊല്ലി പിതാവ് പ്രശാന്തിനെ പതിവായി വഴക്ക് പറഞ്ഞിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശാന്ത് മുടി വെട്ടാൻ കൂട്ടാക്കിയില്ല. ബുധനാഴ്ച രാത്രിയും ഇതേച്ചൊല്ലി പിതാവ് പ്രശാന്തിനെ വഴക്ക് പറഞ്ഞു. പിന്നാലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച പ്രശാന്ത് ഭക്ഷണം കഴിക്കാനും പുറത്തുവന്നില്ല. പിന്നീട് മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് യുവാവിനെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്താകാംയുവാവ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:father scolded for not going for haircut chennai youth commits suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..