Representational Image | Mathrubhumi
ചെന്നൈ: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരമ്പൂരില്‍ ഭാര്യവീട്ടില്‍ താമസിക്കുകയായിരുന്ന 39-കാരനാണ് പിടിയിലായത്.
കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ പുളിയന്തോപ്പ് പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. കുട്ടിയുടെ അമ്മ മാസങ്ങള്ക്ക്മുന്പാണ് മരിച്ചത്. അതോടെ, പ്രതി രണ്ടുമക്കളെയുമായി ഭാര്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഇയാള്‍ക്ക് ഒരു മകന് കൂടിയുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആറുവയസ്സുകാരി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മുത്തശ്ശി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടായിരുന്നു. ഇതേക്കുറിച്ച് മുത്തശ്ശി ചോദിച്ചപ്പോഴാണ് പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞത്. അതോടെ അവര്‍ പരാതി നല്‍കുകയായിരുന്നു. പോക്സോനിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് പ്രതിയെ പുഴല്‍ ജയിലിലടച്ചു.
Content Highlights: father rapes minor daughter in tamilnadu
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..