പ്രതി വർഗീസിനെ മെഡിക്കൽ പരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ. ഇൻസെറ്റിൽ മരിച്ച തങ്കച്ചൻ
നിലമ്പൂര്‍: അച്ഛനും മകനും തമ്മില്‍ മദ്യപിച്ചുണ്ടായ അടിപിടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയില്‍ ആണ് നാടിനെ നടുക്കിയ സംഭവം.
മുപ്പാലിപ്പൊടി തറയില്‍ പുത്തന്‍വീട് തങ്കച്ചന്‍ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വര്‍ഗീസി (കൊച്ചുമോന്‍ -41) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം.
മദ്യപിച്ച് അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വടികൊണ്ടുള്ള അടി തലയ്‌ക്കേറ്റതാണ് മരണകാരണം. മകന്റെ അടിയേറ്റ് നിലത്തു വീണ തങ്കച്ചന്‍ തലയ്‌ക്കേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്നാണ് മരിച്ചത്.
ഭാര്യയുടെ കണ്‍മുന്നില്‍വെച്ചാണ് തങ്കച്ചന് മകന്റെ മര്‍ദനമേറ്റത്.ശരീരമാസകലം മര്‍ദനമേറ്റ നിലയില്‍ കണ്ട തങ്കച്ചനെ നാട്ടുകാര്‍ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരം അറിഞ്ഞെത്തിയ എടക്കര പോലീസ് പ്രതിയെ ഉടന്‍ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുംചെയ്തു. വര്‍ഗീസിനും ദേഹത്തു പരിക്കുകളുണ്ട്. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തര്‍ക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ സുധീഷ് പറഞ്ഞു. തങ്കച്ചന്റെ സഹോദരന്‍ ഒരു മാസംമുമ്പ് തങ്കച്ചനും മകന്‍ വര്‍ഗീസിനുമെതിരേ എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നതായി ഇന്‍സ്‌പെക്ടര്‍ മഞ്ജുഷ് ലാല്‍ പറഞ്ഞു.
മരിച്ച തങ്കച്ചനും ഭാര്യ അമ്മിണിയും പോലീസ് കസ്റ്റഡിയിലുള്ള വര്‍ഗീസും ഒരേ വീട്ടില്‍ത്തന്നെയാണ് താമസം. വര്‍ഗീസിന്റെ ഭാര്യ സൗദിയില്‍ നഴ്സായി ജോലിചെയ്യുകയാണ്.
തങ്കച്ചന്റെ മകള്‍ ലിസയും സൗദിയിലാണ്. മൃതദേഹം നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..