
-
കറുകച്ചാൽ(കോട്ടയം): മദ്യലഹരിയിൽ രോഗിയായ അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ ശാന്തിപുരം റൈട്ടൺപറമ്പ് ചക്കുങ്കൽ ജോൺ തോമസ് (67) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ ജോസി ജോണി (38)നെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.
പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാവിലെ 11.30-ഓടെ മദ്യപിച്ചെത്തിയ ജോസി അച്ഛനെ കട്ടിലിൽനിന്ന് വലിച്ച് നിലത്തിട്ടശേഷം വയറിൽ ചവിട്ടുകയായിരുന്നു.
സംഭവംകണ്ട് ഓടിയെത്തിയ അമ്മ അന്നമ്മ (62)യെയും ഇയാൾ മർദിച്ചു. ശേഷം വീട്ടിൽനിന്ന് ജോസി ഇറങ്ങിപ്പോയി. അയൽവാസികളുടെ സഹായത്തോടെ അന്നമ്മ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ആറ് വാരിയെല്ലുകൾ ഒടിഞ്ഞ് ജോണിന്റെ ആന്തരിക അവയവങ്ങളിൽ തറച്ചു. രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോണിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പോലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Content Highlights:father attacked by son in karukachal kottayam arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..