അന്തോണി, ആന്റോ
കാലടി: പിതാവും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടിടത്തായി തീ കൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70), മകന് ആന്റോ (32) എന്നിവരാണ് മരിച്ചത്.
ആന്റോ ഉച്ചയ്ക്ക് 12-ഓടെ മരോട്ടിച്ചോട് തേമാലി ഭാഗത്തെ ആളൊഴിഞ്ഞ പാടത്തുെവച്ച് ദേഹത്ത് തീ കൊളുത്തി. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പൊള്ളലേറ്റിരുന്നു. വൈകീട്ട് 5.30-ഓടെ ആന്റോയുടെ ഭാര്യ നിയയുടെ കുന്നുകരയിലുള്ള വീടിനു സമീപം എത്തി അന്തോണി സ്വയം തീകൊളുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് കരുതുന്നു. വിദേശത്തായിരുന്ന ആന്റോ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. കുറച്ചുനാളുകളായി നിയ സ്വന്തം വീട്ടിലായിരുന്നു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് നിയ ചെങ്ങമനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ആന്റോയുടെ മക്കള്‍ : ആന്മോള്, ജോസഫ്. ആന്റണിയുടെ ഭാര്യ : എല്‍സി. മറ്റ് മക്കള്‍: ബിജി, സിസ്റ്റര്‍ ബിനി, ജിനി, ജിന്റോ, സിനി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..