
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ | Photo: Kerala Police
നെടുങ്കണ്ടം: ആട്ടുപാറയ്ക്ക് സമീപം അച്ഛനെയും മകനെയും ബൈക്ക് തടഞ്ഞുനിർത്തി വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൈനർ സിറ്റി അറക്കൽ ഹൗസ് ബിനോയി(45)യെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് പച്ചടി കുരിശുപാറ സ്വദേശി മോഹനൻ(32) മകൻ സരീഷ് മോഹനൻ എന്നിവരെ ബൈക്ക് തടഞ്ഞുനിർത്തി ബിനോയ് ആക്രമിച്ചത്.
രാവിലെ ജോലിക്കുപോവുകയായിരുന്ന ഇരുവരെയും വെട്ടുകത്തിയും കമ്പിവടിയുമായി എത്തിയ ബിനോയ് തടഞ്ഞുനിർത്തുകയായിരുന്നു. ആദ്യം കമ്പിവടി കൊണ്ട് സരീഷിനെ ആക്രമിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സരീഷിനെ പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ച അച്ഛൻ മോഹനനും വെട്ടേറ്റു. കാലിൽ ഗുരുതര പരിക്കേറ്റ സരീഷ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൈമുട്ടിന് പരിക്കേറ്റ മോഹനനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കമ്പംമേട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിന്നീട് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഡി.വൈ.എസ്.പി. എൻ.സി. രാജ്മോഹന്റെ നിർദേശപ്രകാരം നെടുങ്കണ്ടം എസ്.എച്ച്.ഒ. ശ്രീധരൻ, എസ്.ഐ. ദിലീപ്കുമാർ, ഗ്രേഡ് എസ്.ഐ. ഷാജി, എ.എസ്.ഐ. റസാഖ്, സി.പി.ഒ.മാരായ സലീം, സൂരജ്, ഗ്രേയ്സൺ ആന്റണി, ബിപിൻ. മനു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights:father and son attacked in nedumkandam accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..