യുപിയില്‍ ദളിത് കുടുംബത്തെ വെട്ടിക്കൊന്നു; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി


പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഭാര്യയും ഭര്‍ത്താവും 16 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.

ദളിത് വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍വാസികളായ ഉന്നത ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശവാസികളായ 11 പേര്‍ക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ മഴുപോലുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി.

കൊല്ലപ്പെട്ട കുടുംബവും അയല്‍വാസികളും തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബര്‍ മാസം അയല്‍വാസികള്‍ ഇവരെ മര്‍ദിച്ചിരുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് പ്രവര്‍ത്തിച്ചത് ഉന്നതജാതിക്കാര്‍ക്ക് അനുകൂലമായാണെന്നും ഇവര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വൈകിട്ട് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പ്രിയങ്ക കാണും.

Content Highlights: Family Of 4 Murdered In UP's Prayagraj, Teen Was Allegedly Gang-Raped

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented