വിളവൂര്‍ക്കല്‍(തിരുവനന്തപുരം): മറുനാടന്‍ തൊഴിലാളി ക്യാമ്പില്‍ കഴിയുന്ന 15 പേര് പട്ടിണിയിലാണെന്ന് ജില്ലാ കളക്ടര്‍ക്കു ഫോണില്‍ പരാതി ലഭിച്ചു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് മൂന്നടുക്കളയിലായി നിറയെ വിഭവസമൃദ്ധമായ ഭക്ഷണം.
വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കുരിശുമുട്ടം വാര്‍ഡിലെ പള്ളിമുക്ക് സുകൃതം ലെയ്നില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളികളില്‍ നിന്നാണ് ഫോണിലൂടെ പരാതിയുണ്ടായത്.
ശനിയാഴ്ച സ്ഥലം പരിശോധിച്ച പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ കണ്ടത് 15 തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ കോഴിക്കറിയും മുട്ടക്കറിയുമടക്കമുള്ള വിഭവങ്ങള്‍. മൂന്ന് അടുക്കളയിലായി നാല് പാചകവാതക സിലിന്‍ഡറുകളും മൂന്ന് ഗ്യാസ് സ്റ്റൗവുമുണ്ട്. 40 കിലോ അരി, പച്ചക്കറി, മുട്ട, മസാല, ഉരുളക്കിഴങ്ങ്, ഗോതമ്പ് മാവ് എന്നിവയുണ്ടായിരുന്നു.
ഈ ക്യാമ്പില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസാധനങ്ങളെത്തിച്ചിരുന്നതായും വ്യക്തമായി. ഇവരുടെ കരാറുകാരനും ഭക്ഷണ സാധനങ്ങളെത്തിച്ചിരുന്നു. തെറ്റായ സന്ദേശം ജില്ലാ കളക്ടര്‍ക്കു നല്‍കിയതിന് തൊഴിലാളികളെ താക്കീതു ചെയ്തു.
Content Highlights: false complaint by migrant labour in trivandrum
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..