പാലക്കാട്: കൈയും കാലും കെട്ടി, മുഖത്ത് മുളകുപൊടി വിതറിയിട്ട നിലയില്‍ വീട്ടമ്മയെക്കണ്ട അയല്‍വാസികള്‍ പരിഭ്രമിച്ചു. ഉടന്‍തന്നെ പോലീസില്‍ വിവരവുമറിയിച്ചു. വീട്ടിലെത്തിയ പോലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി. ഇതോടെ പരാതിക്കാരിതന്നെ കുടുങ്ങി.
ബുധനാഴ്ച രാവിലെയാണ് പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസിന്റെ അടിയന്തരസഹായ നമ്പറായ 112-ലേക്കാണ് കവര്ച്ചസംബന്ധിച്ച് വിവരമറിയിച്ചത്. കല്ലേക്കാട് ഭാഗത്തുള്ള ഒരു വീട്ടമ്മയെ കൈയുംകാലും കെട്ടി മുഖത്ത് മുളകുപൊടിവിതറി കവര്‍ച്ച നടത്തിയെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. അയല്‍വാസികളാണ് സംഭവം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന്, ടൗണ്‍ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. തന്നെ കെട്ടിയിട്ട് കവര്ച്ചനടത്തിയെന്നും എട്ടരപ്പവനോളം നഷ്ടമായിട്ടുണ്ടെന്നും വീട്ടമ്മ പരാതിനല്‍കി.
തുടര്‍ന്ന് ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പോലീസ് നായ പരിസരംവിട്ട് പോകാത്തത് പോലീസിന് സംശയമുണ്ടാക്കി. വിരലടയാള വിദഗ്ധരുമെത്തിയതോടെ പരാതിക്കാരിതന്നെ പരുങ്ങലിലായി. തുടര്‍ന്ന്, പോലീസിന്റെ ചോദ്യംചെയ്യലില്‍ കള്ളി വെളിച്ചത്തായി.
പരാതിക്കാരി സ്വര്‍ണം പണയംെവച്ചിരുന്നു. ഇത് വീട്ടുകാരില്‍നിന്ന് മറച്ചുവെക്കാനായിട്ടാണ് ഇത്തരത്തിലൊരു രംഗമുണ്ടാക്കിയതെന്ന് പരാതിക്കാരി തന്നെ സമ്മതിക്കയായിരുന്നു. ടൗണ്‍ നോര്‍ത്ത് സി.ഐ. ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പരാതി വ്യാജമായതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Content Highlights: fake theft complaint by woman in palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..