നെടുങ്കണ്ടം: സമ്പര്‍ക്കവിലക്കില്‍ തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ കുടുങ്ങിയ പൊതുപ്രവര്‍ത്തക ആംബുലന്‍സില്‍ അതിര്‍ത്തികടന്ന് നെടുങ്കണ്ടത്തിന് സമീപം ഒളിച്ചുതാമസിക്കുന്നതായി വ്യാജപ്രചാരണം. വട്ടം കറങ്ങി പോലീസും റവന്യൂ വകുപ്പും. ഒടുവില്‍ പൊതുപ്രവര്‍ത്തകയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇവര്‍ തമിഴ്നാട്ടില്‍ തന്നെയെന്ന് ഉറപ്പിച്ചു. ഭീതി പരത്തുന്ന ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് തമിഴ്നാട്ടിലെ തേനിയില്‍ മകളുടെ പ്രസവശുശ്രൂഷയ്ക്കായി പോയ പൊതുപ്രവര്‍ത്തക ബോഡിമെട്ട് വഴി ആംബുലന്‍സില്‍ ജില്ലയിലേക്ക് കടന്നതായി വ്യാജവാര്‍ത്ത പ്രചരിച്ചത്. 20 ദിവസത്തോളം തമിഴ്നാട്ടില്‍ കഴിഞ്ഞ പൊതുപ്രവര്‍ത്തക തേവാരംമെട്ടിനു സമീപം ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുന്നതായി വാര്‍ത്ത പരന്നു. ചിലര്‍ വിവരം ഉടുമ്പന്‍ചോല തഹസില്‍ദാരെ വിളിച്ച് അറിയിച്ചു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് പോലീസ് സംഘം തേവാരംമെട്ടിലും സമീപ പ്രദേശങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇവരെ ഫോണില്‍ ബന്ധപ്പെട്ടത്. ഇവര്‍ തേനിയിലാണെന്ന് വിവരം ലഭിച്ചതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
ഒരാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് വ്യാജസന്ദേശത്തിന്റെ പേരില്‍ ചിലര്‍ പോലീസിനെയും റവന്യൂ വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നെടുങ്കണ്ടം എസ്.ഐ. എസ്.ദിലീപ് കുമാര്‍ പറഞ്ഞു.
Content Highlights: fake social media news spreads in nedumkandam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..