സരബ്ജീത് സിങ് മോക്ക | Photo: Indiatoday
ജബൽപുർ: വ്യാജ റെംഡെസിവിർ ഇൻജക്ഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വി.എച്ച്.പി. നേതാവ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലെ വി.എച്ച്.പി. പ്രസിഡന്റും സിറ്റി ആശുപത്രി ഉടമയുമായ സരബ്ജീത് സിങ് മോക്ക, ആശുപത്രി മാനേജർ ദേവേന്ദ്ര ചൗരാസിയ, ഫാർമ കമ്പനി ഡീലർ സ്വപൻ ജെയിൻ എന്നിവർക്കെതിരേയാണ് ജബൽപുർ പോലീസ് കേസെടുത്തത്. ഇതിൽ സ്വപൻ ജെയിനെ ഗുജറാത്തിലെ സൂറത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പ്രതികളും ഒളിവിലാണ്.
ഏകദേശം ഒരു ലക്ഷത്തോളം വ്യാജ റെംഡെസിവിർ ഇൻജക്ഷനാണ് പ്രതികൾ വിൽപന നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഉപ്പും ഗ്ലൂക്കോസും ചേർത്ത വ്യാജ ഇൻജക്ഷനുകൾ ഒന്നിന് 40,000 രൂപ വരെ ഈടാക്കിയാണ് ഇവർ വിൽപന നടത്തിയിരുന്നത്.
അതേസമയം, വി.എച്ച്.പി. നേതാവിന്റെ ഇൻജക്ഷൻ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഈ തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആർക്കെല്ലാമാണ് വ്യാജ ഇൻജക്ഷനുകൾ നൽകിയതെന്ന് കണ്ടെത്തണമെന്നും കോൺഗ്രസ് എം.പി. വിവേക് താൻക ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള 3.000 വ്യാജ ഇൻജക്ഷനുകൾ ഇന്ദോറിലും 3.500 എണ്ണം ജബൽപുരിലും എത്തിയിട്ടുണ്ട്. ഇത് ആർക്കെല്ലാമാണ് നൽകിയതെന്ന് കണ്ടെത്തണം. കേസിൽ സി.ബി.ഐ. അന്വേഷണം നടത്തണം. സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:fake remdesivir injection fraud case police booked case against vhp leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..