അതിഥി തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നെന്ന് വ്യാജപ്രചാരണം; കെട്ടിടം ഉടമ അറസ്റ്റില്‍


മോൻസി പി.തോമസ്

ഏറ്റുമാനൂര്‍: പായിപ്പാട്ടും പെരുമ്പാവൂരും സംഭവിച്ചതുപോലെ പേരൂരിലും അതിഥിതൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രചരിപ്പിച്ച കെട്ടിടം ഉടമയെ പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ മാലിയില്‍ മോന്‍സി പി.തോമസി(48)നെയാണ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.അന്‍സാരി അറസ്റ്റുചെയ്തത്.

കിണറ്റുംമൂട് ഭാഗത്ത് മോന്‍സിയുടെ കെട്ടിടത്തില്‍ 27 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ സംഘടിക്കാന്‍ ശ്രമിക്കുകയാണന്ന് മോന്‍സി വെള്ളിയാഴ്ച രാവിലെ ഏറ്റുമാനൂര്‍ പോലീസ്സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇത് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്തയായി. തുടര്‍ന്ന്, പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി തൊഴിലാളികളെ ചോദ്യംചെയ്തു. തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അവര്‍ മൊഴി നല്‍കി.

ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ കെട്ടിടത്തില്‍ സ്റ്റോക്കുമുണ്ടായിരുന്നു. രാവിലെ തൊഴിലാളികളുടെ അടുെത്തത്തിയപ്പോള്‍ അവര്‍ സമരം നടത്തുമെന്ന് പറഞ്ഞന്നാണ് മോന്‍സി പോലീസിലറിയിച്ചത്. എന്നാല്‍, ഇക്കാര്യം തൊഴിലാളികള്‍ നിഷേധിച്ചു. തുടര്‍ന്ന്, മോന്‍സിയെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Content Highlights: fake message spreads about migrant labours, one arrested in ettumanoor kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented