അറസ്റ്റിലായ പ്രതികൾ
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. കോട്ടയം വിജയപുരം ലൂര്‍ദ് വീട്ടില്‍ ലിജോ ജോര്‍ജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്പില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നാഗമ്പടത്ത് ദ്രോണ എജ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സി നടത്തുന്ന ലിജോ ജോര്‍ജ് വിദ്യാര്‍ഥിയില്‍ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി യു.പി ബോര്‍ഡിന്റെ വ്യാജ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു. പിടിയിലായ അബ്ദുള്‍ സലാം മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിയില്‍നിന്ന് നാല്‍പ്പതിനായിരം രൂപ വാങ്ങി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ ബിബിഎ സര്‍ട്ടിഫിക്കറ്റാണ് ശരിയാക്കി നല്‍കിയത്. പെരിന്തല്‍മണ്ണയില്‍ യു.കെ കാളിംഗ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. കൊച്ചിയില്‍ ഫ്‌ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബികോം സര്‍ട്ടിഫിക്കറ്റാണ് നാല്‍പതിനായിരം രൂപക്ക് തരപ്പെടുത്തി നല്‍കിയത്.
ഇവരുടെ സ്ഥാപനങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും സര്‍ട്ടിഫിക്കറ്റുകളുടേയും ഉള്‍പ്പടെ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു, എസ്.ഐ മാരായ അനിഷ് .കെ ദാസ്, സണ്ണി, ജയപ്രസാദ്, എ.എസ്. ഐ പ്രമോദ്, എസ്.സിപിഒ മാരായ നവീന്‍ ദാസ്, റോണി അഗസ്റ്റിന്‍, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content highlights: fake certificate, three more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..