-
വണ്ടൂര്‍(മലപ്പുറം): നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കി പാരമ്പര്യ മരുന്നു നിര്‍മാണം നടത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ചെറുമുണ്ട മറ്റത്ത് വീട്ടില്‍ മുഹമ്മദ് കോയയെയാണ്(67) നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറും സംഘവും പിടികൂടിയത്.
നടുവത്ത് ചെറുമുണ്ടയില്‍ ശിഫ ആയുര്‍വേദിക്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ഇയാള്‍ ലോക്ക് ഡൗണ്‍ കാലത്ത് മദ്യപാനികള്‍ക്ക് ലഹരി പകരുന്ന അരിഷ്ടവും ആസവങ്ങളും വില്‍പ്പന നടത്തുന്നൂവെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാള്‍ നേരത്തേ കാളികാവ് അഞ്ചച്ചവിടിയിലും ശിഫ ആയുര്‍വേദിക്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു.
അന്ന് പ്രമേഹത്തിന് ദിവ്യ മരുന്ന് കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ ആളുകളെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നാണ് മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചത്. ഇതോടെയാണ് മുന്‍പ് തെരുവില്‍ മാജിക്ക് നടത്തി ജീവിച്ചിരുന്ന കോയ ചെറുമുണ്ടയിലെ വീടിനോടുചേര്‍ന്ന് വീണ്ടും സ്ഥാപനം തുറന്നത്.
ഒരു പാരമ്പര്യ വൈദ്യവും പഠിച്ചിട്ടില്ലാത്ത ഇയാളുടെ അരിഷ്ടം ലോക്ക്ഡൗണായതോടെ മദ്യത്തിനുപകരം വന്‍തോതില്‍ മദ്യപാനികള്‍ ഉപയോഗിച്ചിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ അരിഷ്ടങ്ങളും ആസവങ്ങളും ശേഖരിച്ചുവെച്ചത് കണ്ടെത്തി. 58.5 ലിറ്റര്‍ അരിഷ്ടാസവങ്ങള്‍ പിടിച്ചെടുത്തു. ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍, കെ. ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. സുഭാഷ്, ഡ്രൈവര്‍ പി. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Content Highlights: fake ayurvedic practitioner arrested in wandoor malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..