കേരള കോണ്‍ഗ്രസ്(എം) നേതാക്കളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചു; പ്രതി കീഴടങ്ങി


സഞ്ജയ് സക്കറിയ

പാലാ: സാമൂഹികമാധ്യമങ്ങളിലൂടെ കേരള കോണ്‍ഗ്രസ് (എം.) നേതാവ് ജോസ് കെ.മാണി, തോമസ് ചാഴികാടന്‍ എം.പി. തുടങ്ങിയവരെ അപമാനിച്ചെന്ന കേസില്‍ പ്രതി പാലാ പോലീസില്‍ കീഴടങ്ങി.

പാലാ പന്ത്രണ്ടാംമൈല്‍ കിഴക്കേല്‍ സഞ്ജയ് സക്കറിയ ആണ് കീഴടങ്ങിയത്.

നേതാക്കളെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് പാലാക്കാരന്‍ ചേട്ടന്‍, പാലാക്കാരന്‍ പാലാ, റീന പോള്‍, തോമസ് മാത്യു തുടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ട് പേജുകളിലൂടെ നിരന്തരമായി അപവാദ പ്രചാരണം നടത്തിയെന്നാണ് കേസ്. പ്രതി ദീര്‍ഘകാലമായി ഒളിവിലായിരുന്നു.

മുന്‍കൂര്‍ജാമ്യം ലഭിക്കാതെവന്ന സാഹചര്യത്തില്‍ പാലാ സ്റ്റേഷനില്‍ പ്രതി കീഴടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി ചങ്ങമ്പുഴ ഇടപ്പള്ളി ഓട്ടോമേഷന്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented