മുഹമ്മദ് ഇല്യാസ്, അബ്ദുൾ ബഷീർ
മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ രണ്ടു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍.
പണകാജെ മുഹമ്മദ് ഇല്യാസ്(39), കബക ഉറുമജലിലെ അബ്ദുള്‍ ബഷീര്‍ (നിസാര്‍ അഹമ്മദ്- 42) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് ഇവര്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയത്.
ഇവരുടെ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ അറസ്റ്റിലാവാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. നേതാക്കള്‍ അറിയിച്ചു.
Content Highlights: facebook post against pm modi; two arrested in mangaluru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..