മോഡലുകളുടെ ഹബ്ബായി കൊച്ചി, ഒപ്പം ചൂഷണവും; നടുക്കിയ അപകടമരണം, ഫോട്ടോഷൂട്ടിന്റെ മറവിലും കൂട്ടബലാത്സംഗം


സിനിമാ-മോഡലിങ് സ്വപ്‌നങ്ങളുമായി യുവാക്കളില്‍ മിക്കവരും വണ്ടികയറിയെത്തുന്നത് കൊച്ചിയിലേക്കാണ്. എന്നാല്‍ പലരും കെണിയില്‍ വീണുപോകുന്നു. നഗരത്തിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചടക്കം ലഹരി ഉപയോഗവും വില്പനയും വ്യാപകമാകുന്നത് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

1) കൊച്ചിയിലെ ഹോട്ടൽ നമ്പർ 18 2) 2021 നവംബർ ഒന്നാം തീയതി പാലാരിവട്ടത്തുണ്ടായ അപകടം 3) അപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ | File Photo

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊച്ചിയില്‍ കൂട്ടബലാത്സംഗം. ഓടുന്ന കാറിലിട്ട് മോഡലായ 19 വയസ്സുകാരിയെയാണ് മൂന്നുയുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തത്. ഇതിന് ഒത്താശചെയ്ത് നല്‍കിയതാകട്ടെ യുവതിയുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും.

കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തകേട്ട് പലരും ഞെട്ടിയില്ല. കാരണം അടുത്തിടെയായി ഇത്തരത്തിലുള്ള ഒട്ടേറെകേസുകളാണ് കൊച്ചിയില്‍നിന്ന് മാത്രം പുറത്തുവന്നിരിക്കുന്നത്. സിനിമാക്കാരുടെയും മോഡലിങ് മേഖലയിലുള്ളവരുടെയും ഹബ്ബായി കൊച്ചി മാറിയതോടെ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പലചൂഷണങ്ങളും മെട്രോസിറ്റിയില്‍ പതിവായി. ഒപ്പം വര്‍ധിച്ചുവരുന്ന ലഹരിഉപയോഗവും.സിനിമാ-മോഡലിങ് സ്വപ്‌നങ്ങളുമായി യുവാക്കളില്‍ മിക്കവരും വണ്ടികയറിയെത്തുന്നത് കൊച്ചിയിലേക്കാണ്. എന്നാല്‍ പലരും കെണിയില്‍ വീണുപോകുന്നു. നഗരത്തിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചടക്കം ലഹരി ഉപയോഗവും വില്പനയും വ്യാപകമാകുന്നത് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം കൊച്ചി നഗരത്തില്‍ നടന്നത് എട്ട് കൊലപാതകങ്ങളായിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നാം തീയതിയാണ് പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളായ അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവര്‍ മരിച്ചത്. ഇവരുടെ സുഹൃത്തായ ആഷിഖും കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.

കേരളത്തെ നടുക്കിയ ആ വാഹനാപകടത്തില്‍ തുടക്കംമുതലേ ദുരൂഹത മൂടിക്കെട്ടിയിരുന്നു. ഒടുവില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ അന്നേദിവസം രാത്രി നടന്ന സംഭവങ്ങളെല്ലാം വെളിച്ചത്തായി. മോഡലുകളടക്കം മൂന്നുപേര്‍ മരിച്ച കേസില്‍ എട്ടുപേരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹിമാന്‍ എന്നിവരാണ് കേസിലെ ആദ്യപ്രതികള്‍. നമ്പര്‍ 18 ഹോട്ടലിലെത്തിയ മോഡലുകളെ സൈജുവും റോയി വയലാട്ടും മോശം ഉദ്ദേശ്യത്തോടെ സമീപിച്ചു. ഇവരോട് അന്നേദിവസം രാത്രി ഹോട്ടലില്‍ തങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് മോഡലുകള്‍ ഹോട്ടലില്‍നിന്നിറങ്ങി. പക്ഷേ, സൈജു തങ്കച്ചന്‍ ഇവരെ കാറില്‍ പിന്തുടരുകയായിരുന്നു. അമിതവേഗത്തില്‍ നടത്തിയ ഈ ചേസിങ്ങാണ് വാഹനാപകടത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. മോഡലുകള്‍ സഞ്ചരിച്ച കാറോടിച്ചിരുന്ന അബ്ദുറഹിമാന്‍ മദ്യപിച്ചതും അപകടത്തിന് കാരണമായതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

നമ്പര്‍ 18 പോക്‌സോ കേസ്...

മോഡലുകളുടെ അപകടമരണത്തിന് പിന്നാലെയാണ് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്ന പാര്‍ട്ടികളും പുറംലോകമറിയുന്നത്. രാത്രി വൈകുംവരെ നടക്കുന്ന പാര്‍ട്ടികളില്‍ നിയമം ലംഘിച്ച് മദ്യമൊഴുക്കിയതായും രാസലഹരി അടക്കം ഉപയോഗിച്ചിരുന്നതായും ആരോപണങ്ങളുണ്ടായി. മോഡലുകളുടെ അപകടമരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ കെട്ടടങ്ങും മുന്‍പേ 'നമ്പര്‍ 18 ഹോട്ടല്‍' കേന്ദ്രീകരിച്ച് നടന്ന മറ്റൊരു കേസും പുറത്തുവന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവം പോക്‌സോ കേസായി രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന യുവസംരംഭക അഞ്ജലി റീമാദേവാണ് പീഡനത്തിന്റെ മുഖ്യആസൂത്രകയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടും സൈജു തങ്കച്ചനും ഇതേ കേസിലും പ്രതികളായി. ഇതിനൊപ്പം സൈജുവിന്റെ ലഹരിഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും കൊച്ചിയിലെത്തിയ പല യുവതികളെയും ഇയാള്‍ ചൂഷണം ചെയ്തതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

മലപ്പുറം സ്വദേശിനിയായ മോഡലും കൂട്ടബലാത്സംഗത്തിനിരയായി...

ഒരുവര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ മോഡലും കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായത്. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ 27-കാരിയെ ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഫോട്ടോഷൂട്ടിനെത്തിയപ്പോള്‍ ആദ്യം അസൗകര്യം അറിയിച്ച ഫോട്ടോഗ്രാഫര്‍, യുവതിയെ സലിംകുമാര്‍ എന്നയാള്‍ക്ക് പരിചയപ്പെടുത്തി നല്‍കി. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ലോഡ്ജില്‍ യുവതിക്ക് താമസസൗകര്യമൊരുക്കിയ ഇയാള്‍, ലോഡ്ജ് നടത്തിപ്പുകാരി തസ്ലീമയുടെ ഒത്താശയോടെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അജ്മല്‍, ഷമീര്‍ തുടങ്ങിയവരും യുവതിയെ ബലാത്സംഗത്തിനിരയാക്കി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയശേഷം യുവതി അര്‍ധമയക്കത്തിലായിരിക്കെയായിരുന്നു പ്രതികളുടെ ക്രൂരത.

നിശാ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികളാവുന്നു...

കൊച്ചിയിലെ ചില ഹോട്ടലുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചുള്ള നിശാ പാര്‍ട്ടികളില്‍ അനധികൃതമായി ലഹരി ഒഴുകുന്നത് പരസ്യമായ രഹസ്യമാണ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ ഇത്തരം ഒത്തുകൂടലുകള്‍ പലതും ഫ്‌ളാറ്റുകളിലേക്ക് മാറി. രഹസ്യമായി നടക്കുന്ന ഈ പാര്‍ട്ടികളില്‍ എം.ഡി.എം.എ, എല്‍.എസ്.ഡി. അടക്കമുള്ള രാസലഹരികളുടെ ഉപയോഗവും പതിവാണ്. അടുത്തിടെ വാഗമണില്‍ രഹസ്യമായി സംഘടിപ്പിച്ച ലഹരിപാര്‍ട്ടിയില്‍ കൊച്ചിയില്‍നിന്നുള്ള മോഡലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇത്തരം ഉന്മാദപാര്‍ട്ടികള്‍ക്ക് ആളെ സംഘടിപ്പിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ 'ചില്ലാകാന്‍' എത്തുന്ന യുവതീയുവാക്കള്‍ക്കായി വലവിരിച്ച് ലഹരിമാഫിയയും സജീവമാണ്.


Content Highlights: exploitations and drugs cases related to cinema modelling field in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented