മാന്നാര്‍: മദ്യലഹരിയില്‍ അപകടകരമായി കാര്‍ ഓടിച്ച് നിര്‍ത്താതെപോയ എക്സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവല്ല എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ശാസ്താംകോട്ട കോട്ടപ്പുറത്ത് പുത്തന്‍വീട്ടില്‍ സുരേഷ് ഡേവിഡിനെ(48)യാണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ആലപ്പുഴ-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പന്നായി പാലത്തിനുസമീപം മാന്നാര്‍ പോലീസ് വാഹനപരിശോധന നടത്തുമ്പോഴാണ് അമിതവേഗത്തില്‍ സുരേഷ് കാറോടിച്ചു പോയത്. കൈ കാണിച്ചപ്പോള്‍ പോലീസ് ജീപ്പിനെ ഉരസി കാര്‍ പാഞ്ഞുപോകുകയായിരുന്നു.
പിന്തുടര്‍ന്ന പോലീസ് തൃക്കുരട്ടിക്ഷേത്ര ജങ്ഷന് തെക്കുഭാഗത്ത് എസ്.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി. കാറില്‍നിന്ന് മൂന്നര ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. കോവിഡ് വകുപ്പ് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും അളവില്‍ കൂടുതല്‍ മദ്യം കൈവശംവെച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.
Content Highlights: excise officer caught by police for drunken driving in mannar
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..