എടിഎം തകർക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ടീ ഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ യുവാവ് കമ്പി ഉപയോഗിച്ച് എ.ടി.എം തകര്‍ക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
സംക്രാന്തി - പേരൂര്‍ റോഡില്‍ പുളിമൂട് കവലയില്‍ എസ്.ബി.ഐ യുടെ എടിഎമ്മാണ് കുത്തി പൊളിച്ച് കവര്‍ച്ചാ ശ്രമം നടത്തിയിരിക്കുന്നത്. എന്നാല്‍ പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ബാങ്ക് അധികൃതര്‍ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.
ഞായറാഴ്ച പുലര്‍ച്ചെ 2.39 ഓടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം ഏതാണ്ട് പൂര്‍ണായും തകര്‍ക്കപ്പെട്ടിരിക്കുന്നത്. പുലര്‍ച്ചെ ഇതുവഴിപോയ യാത്രക്കാരാണ് എടിഎം തകര്‍ത്ത് കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം ഏറ്റുമാനൂര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരും സ്ഥലത്തെത്തി പരിശോധന നടത്തും.
Content Highlights : Robbery attempt at ATM in Ettumanoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..