യുവതിയുടെ സഹോദരി പകർത്തിയ ദൃശ്യത്തിൽ നിന്ന്
കൊച്ചി: വളര്‍ത്തു പൂച്ചയെ കൊന്ന കേസില്‍ യുവതിയുടെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അയല്‍വാസി പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി പങ്കുവച്ചത്. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയല്‍വാസിയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പറഞ്ഞു.
ഒടുവിലത്തെ കുഞ്ഞിനെ ഇയാള്‍ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതു കണ്ട ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയെ അറസറ്റ് ചെയ്തു. എസ്.എച്ച്.ഒ സജി മാര്‍ക്കോസ് എസ്.ഐമാരായ എം.പി.എബി, കെ.ടി.ഷൈജന്‍, കെ.ആര്‍.ഹരിദാസ്, എ.എസ്. ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ പി.എ അബ്ദുള്‍ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: Man arrested for killing neighbour's cat in Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..