-
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് വ്യാജസന്ദേശം അയച്ച് പോലീസിനെ വട്ടം കറക്കിയ ആൾക്കെതിരേ കേസെടുത്തു. അമ്പാറചരുവിൽ രവിയാണ് വെള്ളിയാഴ്ച പോലീസിനെ വലച്ചത്.
പ്ലാശനാൽ ഭാഗത്തുള്ള മകളും കുടുംബവും വെള്ളപ്പൊക്കത്തിൽപെട്ടെന്നും അടിയന്തരസഹായം ലഭ്യമാക്കണമെന്നും പറയുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട എസ്.ഐ. എം.എച്ച്.അനുരാഗും സംഘവും പ്ലാശനാലിൽ ഓടിയെത്തി. രവിയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങൾ നൽകാൻ രവി കൂട്ടാക്കിയില്ല. തുടർന്ന് തലപ്പലം പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ സന്ദേശം നൽകിയ വ്യക്തിയുടെ മകളുടെ കുടുംബത്തെ തേടിപ്പിടിച്ച് സ്ഥലത്ത് വെള്ളപ്പൊക്കഭീഷണിയില്ലെന്നും അവരെല്ലാം സുരക്ഷിതരാണെന്നും ഉറപ്പാക്കി പോലീസ് മടങ്ങി.
ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെട്ട ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന വകുപ്പിൽ മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlights:erattupetta police booked case against man for giving fake message
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..