അറസ്റ്റിലായ ശ്രീജിത്ത്, ദിലീപ്, സജിൽകുമാർ, സിമി ജോൺ
കരുമാല്ലൂര്‍(എറണാകുളം): മാഞ്ഞാലി മാട്ടുപുറത്ത് വീട്ടില്‍ കയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവതിയടക്കം നാലുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരുമാല്ലൂര്‍ കാരക്കുളം കൃഷ്ണശ്രീ വീട്ടില്‍ ശ്രീജിത്ത് (29), ആലങ്ങാട് തിരുവാല്ലൂര്‍ ആലുവിള പുത്തന്‍വീട്ടില്‍ ദിലീപ് (25), തിരുവാല്ലൂര്‍ താന്നിക്കല്‍ വീട്ടില്‍ സജില്‍കുമാര്‍ (27), നെടുമ്പാശ്ശേരി അത്താണി വലിയപറമ്പില്‍ സിമി ജോണ്‍ (35) എന്നിവരെയാണ് ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29-നാണ് പടിഞ്ഞാറേ മാട്ടുപുറം കുഞ്ഞുമൊയ്തീന്റെ വീട്ടില്‍ ആറംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുഞ്ഞുമൊയ്തീന്റെ രണ്ടുമക്കള്‍ക്കും വെട്ടേറ്റു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികള്‍ ഒളിവിലാണ്. അവര്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കുകയും വാഹനവും വീടും ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രധാനപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കരുമാല്ലൂര്‍: മാഞ്ഞാലി മാട്ടുപുറത്തെ ഗുണ്ടാ ആക്രമണത്തിലെ പ്രധാന പ്രതികള്‍ എന്നറിയുന്നവര്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പൊക്കന്‍ അനൂപ്, ആകാശ് (ചിക്കു), കിരണ്‍ (മുഞ്ജാസന്), സുജിത്, വിഷ്ണു എന്നിവര്‍ക്കു വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പോലീസിന്റെ ലുക്കൗട്ട് നോട്ടീസിലുള്ള പ്രതികളായ ആകാശ്, കിരണ്‍, പൊക്കന്‍ അനൂപ്, സുജിത്, വിഷ്ണു
ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലുവ ഡിവൈ.എസ്.പി. യുടെ 94979 90077, ആലങ്ങാട് പോലീസ് ഇന്‍സ്പെക്ടറുടെ 94979 47192, എസ്.ഐ. യുടെ 94979 90270, ആലങ്ങാട് പോലീസ് സ്റ്റേഷനിലെ 0484 2671101 എന്നീ ഫോണ്‍ നമ്പറുകളില്‍ വിവരങ്ങള്‍ കൈമാറണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..