ചുറ്റും റെയ്ഡ്, ബാല്‍ക്കണിയില്‍ ഇഴഞ്ഞുനീങ്ങി കേബിള്‍ മുറിക്കാന്‍ശ്രമം | വൈദ്യുതി മോഷ്ടാവിന്റെ വീഡിയോ


1 min read
Read later
Print
Share

Screengrab: Youtube.com|Memebook

ഗാസിയബാദ്: വൈദ്യുതി മോഷണം പിടിക്കപ്പെടാതിരിക്കാന്‍ യുവാവ് കാണിച്ച 'സാഹസികത' സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്നുള്ള 17 സെക്കന്‍ഡ് വീഡിയോയാണ് ട്രോളുകളായും മീമുകളായും പ്രചരിക്കുന്നത്.

ഗാസിയാബാദിലെ മുരാദ്‌നഗറിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഈ സംഭവം നടന്നത്. ഇവിടത്തെ ചില താമസക്കാര്‍ വൈദ്യുതിലൈനുകളില്‍നിന്നും പോസ്റ്റുകളില്‍നിന്നും അനധികൃതമായി കേബിള്‍ വലിച്ച് വൈദ്യുതി മോഷ്ടിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആന്റി-പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പ്രദേശത്ത് റെയ്ഡിനെത്തിയത്. ഓരോ വീടുകളിലും ഇവര്‍ വിശദമായ പരിശോധന നടത്തി. ഇതിനിടെയാണ് പ്രദേശവാസിയായ യുവാവ് മോഷണം പിടിക്കപ്പെടാതിരിക്കാന്‍ കാണിച്ച 'സാഹസികത' ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പ്രദേശത്ത് റെയ്ഡ് നടക്കുന്നതറിഞ്ഞ് തന്റെ വീട്ടിലേക്ക് അനധികൃതമായി വലിച്ച കേബിള്‍ മുറിച്ചുമാറ്റാനായിരുന്നു യുവാവിന്റെ ശ്രമം. ആരും കാണാതിരിക്കാന്‍ ബാല്‍ക്കണിയിലെ തറയിലൂടെ ഇഴഞ്ഞാണ് യുവാവ് കേബിളിനടുത്ത് എത്തിയത്. ഇതെല്ലാം തൊട്ടടുത്ത വീടിന്റെ ടെറസില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ കാണുന്നുണ്ടായിരുന്നു. യുവാവ് ചെയ്തതെല്ലാം ഇദ്ദേഹം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തി കേബിള്‍ മുറിച്ചുമാറ്റാന്‍ ഒരുങ്ങുന്നതിനിടെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന്‍ ഇടപെടുകയായിരുന്നു. 'ഞാന്‍ ഇവിടെയുണ്ട് സഹോദരാ' എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോളാണ് യുവാവ് തിരിഞ്ഞുനോക്കിയത്. ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ഈ 17 സെക്കന്‍ഡ് വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

Content Highlights: electricity thief attempt to snip cable viral video

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kochi drugs
Premium

9 min

ഹാജി സലീം പുതിയ ദാവൂദോ?കടല്‍ വഴി ഒഴുകുന്ന ലഹരി, അമ്പരപ്പിക്കും കപ്പലുകള്‍; കൊച്ചി കേസില്‍ ഇനിയെന്ത്?

May 29, 2023


finger print bureau kozhikode

2 min

വിരലടയാളത്തിന്റെ ഉള്ളറകള്‍ തുറന്നു, കുറ്റവാളികള്‍ കണ്‍വെട്ടത്ത്; അഭിമാനമായി ഫിംഗര്‍പ്രിന്റ് ബ്യൂറോ

Nov 21, 2021


goldy brar
Premium

5 min

അച്ഛന്‍ പോലീസ്,18-ാം വയസ്സില്‍ ആദ്യകേസ്; ക്രിമിനല്‍ ഗോള്‍ഡി ബ്രാര്‍; കാനഡയിലും പിടികിട്ടാപ്പുള്ളി

May 16, 2023

Most Commented