പ്രതീകാത്മക ചിത്രം | Mathrubhumi
മുംബൈ: മകളെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തില്‍ കാമുകനായ 57-കാരനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വടാലയില്‍ താമസിക്കുന്ന ബിമല്‍ ഖന്നയെയാണ് കാമുകിയായ ശാന്തി പാല്‍(70) കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച വടാലയിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ബിമല്‍ ഖന്നയും കാമുകിയായ ശാന്തി പാലും വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്. അടുത്തിടെ ശാന്തിപാലിന്റെ ആദ്യ വിവാഹബന്ധത്തിലുള്ള മകളെ ബിമല്‍ ഖന്ന വിവാഹം ചെയ്തു. ഇതിലുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച ബിമല്‍ ഖന്ന വീട്ടിലെത്തിയപ്പോള്‍ ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ബിമല്‍ തന്റെ മകളുടെ ജീവിതം നശിപ്പിച്ചെന്ന് ആരോപിച്ചാണ് ശാന്തിപാല്‍ വഴക്കുണ്ടാക്കിയത്. വഴക്കിനിടെ 70-കാരി കാമുകന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. നേരത്തെ മസ്തിഷ്‌കാഘാതം വന്ന് ചികിത്സ തേടിയിരുന്ന ബിമല്‍ ഖന്ന അടിയേറ്റയുടന്‍ ബോധരഹിതനായി. തുടര്‍ന്ന് പിറ്റേ ദിവസം ശാന്തിപാല്‍ തന്നെ ബിമല്‍ഖന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുഴഞ്ഞുവീണ് പരിക്കേറ്റതാണെന്നായിരുന്നു ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടമാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടവും നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആക്രമണത്തിലുണ്ടായ പരിക്കാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ശാന്തിപാലിനെ ചോദ്യംചെയ്തത്. ഇതോടെ സംഭവം കൊലപാതകമാണെന്നും ബിമല്‍ഖന്നയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായും ഇവര്‍ സമ്മതിക്കുകയായിരുന്നു.
പഞ്ചാബ് സ്വദേശിയായ ശാന്തിപാലും മകളും 1984-ലെ സിഖ് കലാപത്തിന് ശേഷമാണ് മുംബൈയിലെത്തുന്നത്. അന്ന് പരിചയപ്പെട്ട ബിമല്‍ ഖന്നയാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ബിമല്‍ ഖന്നയുമായുള്ള ബന്ധത്തില്‍ ശാന്തിപാലിന് ഒരു മകള്‍ കൂടിയുണ്ട്. ഇതിനിടെയാണ് ശാന്തിപാലിന്റെ ആദ്യ വിവാഹത്തിലുള്ള മകളെ ബിമല്‍ ഖന്ന വിവാഹം കഴിച്ചത്.
Content Highlights: elderly woman killed her lover for marrying her daughter in maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..