സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍


വിക്രമന്‍
മംഗലപുരം: ഒന്‍പതും ആറും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസിലെ പ്രതിയായ 65-കാരനെ മംഗലപുരം പോലീസ് അറസ്റ്റുചെയ്തു. മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമനാണ് അറസ്റ്റിലായത്.

കുട്ടികള്‍ താമസിക്കുന്ന വീട്ടിലെത്തി നാലുമാസമായി കുട്ടികളെ ഉപദ്രവിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ അയല്‍വാസികളോടു വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അയല്‍വാസികള്‍ വീട്ടുടമസ്ഥനോടു പറയുകയും ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചെയ്തു.

വൈദ്യപരിശോധനയില്‍ കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തി. ചൈല്‍ഡ്ലൈന്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി മംഗലപുരം പോലീസിനു കൈമാറി. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Elderly man arrested for molesting sisters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented