'മനുഷ്യനെ വെട്ടിനുറുക്കിയവന്മാരെ എന്തിനാ തീറ്റിപോറ്റുന്നേ'? ഇലന്തൂരില്‍ കൂക്കി വിളിച്ച് ജനം


നരബലി കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോൾ ബി.ജെ.പി., കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു, നരബലി നടന്ന ഇലന്തൂർ മണ്ണപ്പുറത്തെ ഭഗവൽ സിങ്ങിന്റെ വീട്ടുവളപ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോയെന്നറിയാൻ പോലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നു

ഇലന്തൂര്‍: 'മനുഷ്യരെ വെട്ടിനുറുക്കി കൊന്നു കുഴിച്ചുമൂടിയ അവന്മാരെ ഇങ്ങോട്ട് ഇറക്കിവിട് സാറേ.' തീറ്റിപ്പോറ്റി ഇനി എന്തിനാ കൊണ്ടുനടക്കുന്നേ... ഇരട്ട നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ പൊട്ടിത്തെറിച്ചു. അഞ്ച് വാഹനങ്ങളിലായുള്ള പോലീസ് സംഘം കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 1.45-ഓടെയാണ് സ്ഥലത്തെത്തിയത്. വാഹനത്തിനുള്ളില്‍ ഭഗവല്‍സിങ്ങിനെയും ലൈലയെയും കണ്ടതോടെ നാട്ടുകാര്‍ കൂക്കിവിളിച്ചു.

സ്ത്രീകളാകട്ടെ ശപിക്കുന്നുണ്ടായിരുന്നു. ബഹളത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് സ്ഥലത്തുണ്ടായിരുന്ന പോലീസ്, പ്രതികളുമായിവന്ന വാഹനങ്ങളെ അകത്തേക്ക് കടത്തിയത്. മുമ്പോട്ടുവന്ന് പ്രതിഷേധിക്കാന്‍ തുനിഞ്ഞവരെ പോലീസ് വിരട്ടിയോടിച്ചു. തെളിവെടുപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞ് പ്രദേശവാസികളെക്കൂടാതെ മറ്റ് ജില്ലകളില്‍നിന്നുപോലും ആളുകള്‍ ഇലന്തൂരിലെ മണ്ണപ്പുറത്തെത്തി. തിരക്ക് വര്‍ധിച്ചതോടെ ഇവിടേക്കുള്ള വഴി പോലീസ് തടഞ്ഞു.



റോഡിന് വലതുവശത്തോടുചേര്‍ന്ന് വലിയ വടംകെട്ടി, ബാരിക്കേഡുകളും നിരത്തി. പത്തനംതിട്ട, കോന്നി ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലുള്ള വന്‍പോലീസ് സന്നാഹത്തിലാണ് തെളിവെടുപ്പു നടന്നത്. നൂറിലധികം പോലീസുകാരാണ് ഡ്യൂട്ടിക്ക് എത്തിയത്. പ്രതിഷേധ സാധ്യത ഉണ്ടാകുമെന്നതിനെ തുടര്‍ന്ന് വീടിന്റെ പലഭാഗത്തായും വഴികളിലുമെല്ലാം രാവിലെതന്നെ പോലീസിനെ വിന്യസിച്ചിരുന്നു.

അസ്വാഭാവികമായി കുരച്ച് മര്‍ഫിയും മായയും

ഒന്നരയേക്കര്‍വരുന്ന പറമ്പില്‍ പലയിടത്തും മര്‍ഫിയും മായയും അസ്വാഭാവികമായി കുരച്ചു.ഭഗവല്‍സിങ്ങിന്റെ തിരുമ്മല്‍ശാലയുടെ പിന്‍വശത്ത് രണ്ടിടങ്ങളിലും, റോസ്ലിനെ കുഴിച്ചിട്ട കുഴിക്കടുത്ത്, വീടിന്റെ പിറകുവശത്ത് ചെമ്പകവും മഞ്ഞളും നട്ടഭാഗങ്ങളിലുമാണ് നായ്ക്കള്‍ അസ്വാഭാവികമായി കുരച്ചത്. ഇവിടെ പോലീസിന്റെ സഹായിയായ സോമന്‍ അടയാളമിട്ടു. മണ്ണിളകിനിന്നിരുന്ന ഭാഗങ്ങളിലാണ് അടയാളമിട്ടത്.

പുറത്തിറക്കിയത് ഭഗവല്‍സിങ്ങിനെ മാത്രം

പറമ്പിലെ പരിശോധനയ്ക്കായി ഭഗവല്‍സിങ്ങിനെ മാത്രമാണ് പുറത്തിറക്കിയത്. ഷാഫിയെയും ലൈലയെയും വാഹനത്തില്‍തന്നെ ഇരുത്തി. പോലീസിനുള്ള ചില സംശയങ്ങള്‍ ചോദിച്ച് പത്തുമിനിറ്റിനുശേഷം തിരിച്ച് വാഹനത്തില്‍ കയറ്റി.പുറത്തെ പരിശോധനകള്‍ക്കുശേഷം രാത്രിയോടെ മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരട്ട നരബലി പുനരാവിഷ്‌കരിക്കാനായി ആറന്മുള പോലീസ് തയ്യാറാക്കി കൊണ്ടുവന്ന ഡമ്മി പരീക്ഷണവും നടത്തി.രാത്രി വൈകിയും പോലീസ് പരിശോധന തുടര്‍ന്നു.

മര്‍ഫിയും മായയും മാന്തും..., സോമന്‍ മാര്‍ക്കുചെയ്യും

നാലുമണിക്കൂര്‍ നായ്ക്കളുടെ വിളയാട്ടം. കടകമ്പള്ളി വീട്ടിലെ കാടുമൂടിയ ഒന്നരയേക്കര്‍ പുരയിടത്തിലൂടെ മര്‍ഫിയും മായയും തലങ്ങും വിലങ്ങും ഓടി. പദ്മയുടെ ശവം മറവുചെയ്തിരുന്ന കുഴിയുടെ കരയിലാണ് രണ്ടും ആദ്യം ചെന്നത്. മണ്ണിലും കുഴിയിലും മണത്തശേഷം രണ്ടായി തിരിഞ്ഞ് അവര്‍ ഓടി. പറമ്പില്‍ പലയിടത്തും മണംപിടിച്ച് മാന്തി. ഉടനെതന്നെ പോലീസിന്റെ സഹായി സോമനെത്തി അവിടത്തെ മണ്ണിളക്കി മാര്‍ക്കു ചെയ്തു. ഇത് പലയിടത്തും ആവര്‍ത്തിച്ചു. ഈ ഭാഗങ്ങളെല്ലാം പോലീസ് അടയാളപ്പെടുത്തി ഇട്ടിട്ടുണ്ട്. നായകള്‍ ഓരോയിടത്തും എത്തുമ്പോള്‍ കാഴ്ചക്കാരായി നിന്നവരുടെ മുഖത്ത് ആശങ്കയും പേടിയും നിഴലിച്ചുനിന്നു.

അതിനുമുകളിലാണോ മഞ്ഞള്‍ക്കൂട്ടം?

കടകമ്പള്ളി പുരയിടത്തിലാകെ മഞ്ഞള്‍കൂട്ടം. ഇതുപോലൊരു മഞ്ഞള്‍കൂട്ടത്തിനടിയിലായിരുന്നു പദ്മയുടെ ശവമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സംശയം കൂടിക്കൂടിവന്നു. മര്‍ഫിയും മായയും പലപ്പോഴും മഞ്ഞള്‍ കൂട്ടങ്ങള്‍ക്കരികില്‍ മാന്തി നിന്നപ്പോള്‍ കാഴ്ചക്കാര്‍ ഉറപ്പിച്ചു അവിടെയൊക്കെ എന്തോ ഉണ്ട്. പക്ഷേ, പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ല. ഈ ഭാഗങ്ങള്‍ പോലീസ് മാര്‍ക്കുചെയ്തിട്ടുണ്ട്.

പോലീസ് ലാത്തിവീശി

ഇരട്ട നരബലി കേസിന്റെ തെളിവെടുപ്പിനിടെ വാഹനത്തിനടുത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിന് ബി.ജെ.പി., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ലാത്തി വീശി. രാവിലെതന്നെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. വലിയ ജനക്കൂട്ടവും രാവിലെമുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു.

കൊച്ചിയില്‍നിന്ന് പ്രതികളും പോലീസ് സംഘവും എത്തിയ ഉടന്‍തന്നെ പ്രവര്‍ത്തകര്‍ പ്രതികള്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും വാഹനത്തിനടുത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരെ കൈകൊണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് ലാത്തി വീശിയത്. ബി.ജെ.പി. ജില്ലാ സെക്രട്ടറി സൂരജ് ഇലന്തൂരിന്റെ ഷര്‍ട്ട് വലിച്ചുകീറിയെന്ന് ആരോപിച്ച് പ്രവര്‍ത്തകരും പത്തനംതിട്ട ഡിവൈ.എസ്.പി. നന്ദകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു.

വീടിന് പുറകില്‍ വനംപോലെ

ഭഗവല്‍സിങ്ങിന്റെ ഒന്നരയേക്കറോളം വരുന്ന വസ്തുവില്‍ ഭൂരിഭാഗവും വനംപോലെയുള്ള പ്രദേശമാണ്. കാവും വലിയ മരങ്ങളും ഇടതൂര്‍ന്നുനില്‍ക്കുന്ന ചെടികളും ഭീതിയുടെ ഒരു അന്തരീക്ഷമാണ് നല്‍കുന്നത്. പറമ്പ് പൂര്‍ണമായും ഒറ്റപ്പെട്ട ഇടമാണ്. ചില വീടുകള്‍ മാത്രമാണ് സമീപമുള്ളത്. വിട്ടിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഭീകരമായ ഒരു ശാന്തത തളംകെട്ടിനിന്നിരുന്നു.കാവിനോടുചേര്‍ന്നുള്ള തിരുമ്മല്‍ ശാലയും വീടും ഒക്കെക്കൂടി ശരിക്കും സിനിമകളിലെ പ്രേതഭവനങ്ങളെ ഓര്‍മപ്പെടുത്തി. പറമ്പിനോടുചേര്‍ന്ന് പിന്നീട് തോടുംവയലുകളും മറ്റ് പറമ്പുകളും ചേര്‍ന്നുകിടക്കുന്നു. അതിനാല്‍ ഇവിടമെല്ലാം തീര്‍ത്തും വിജനമാണ്. ശരിക്കും ഭീതിദമായ ഒരു പശ്ചാത്തലം.

Content Highlights: elanthoor murder, human sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented