Screengrab: Youtube.com|Times Now
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ എട്ട് വയസ്സുകാരനെ കൊണ്ട് കോവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചെന്ന് പരാതി. കുട്ടി ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബുൽദാന ജില്ലയിലെ മാരോഡ് ഗ്രാമത്തിൽ കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലാണ് എട്ടുവയസ്സുകാരനെ ശുചീകരണ ജോലിക്കായി നിയോഗിച്ചത്. ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനാണ് കുട്ടിയെ ഈ ജോലി ഏൽപ്പിച്ചത്. അതേസമയം, പഞ്ചായത്തിലെ ഗ്രൂപ്പ് ഡെവലപ്മെന്റ് ഓഫീസർക്കും ഇക്കാര്യം അറിയാമെന്നാണ് ജീവനക്കാരന്റെ വാദം.
സംഭവം വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി അന്വേഷണസമിതിയും രൂപവത്‌കരിച്ചു. മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ മജിസ്ട്രേറ്റ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് ചിത്ര വാഗും മുഖ്യമന്ത്രി ഉദ്ദവ് താക്കറയോട് ആവശ്യപ്പെട്ടു.
Content Highlights:eight year old child forced to clean toilets in covid center


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..