മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു


ലഹരി വിൽപനയ്ക്കിടെ പോലീസ് പിടിയിലായവർ

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനേഷ്, വിനീഷ്, അഖില്‍രാജ് എന്നിവരും പരപ്പനങ്ങാടി, കല്‍പകഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍മാരായ ഹണി കെ. ദാസ്, റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

ലഹരി വില്‍പനക്ക് നിയമാവലികളുമായി 'എസ് ' കമ്പനി

ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന. 'എസ് ' കമ്പനി എന്നറിയപ്പെടുന്ന ഈ സംഘം നേരിട്ടറിയുന്നവര്‍ക്ക് മാത്രമേ ലഹരി ഉത്പന്നങ്ങള്‍ നല്‍കൂ. ഇതിനായി പ്രത്യേകം മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. അതിലേക്ക് വിളിച്ചശേഷം ഏജന്റുമാരിലേക്ക് കാള്‍ ഡൈവേര്‍ട്ട് ചെയ്താണ് ആവശ്യക്കാരുടെ വിശ്വാസ്യത ഉറപ്പിക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഏജന്റുമാര്‍ വിതരണത്തിനുണ്ട്. മാത്രമല്ല സുരക്ഷിതമായ വിതരണത്തിന് പോലീസിനെ ഇവര്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.

പണമിടപാട് ഓണ്‍ലൈനില്‍; അരലിറ്റര്‍ മദ്യത്തിന് 1200 രൂപ

ബെംഗളൂരുവില്‍ നിന്നു സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്നവര്‍ ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ച് അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചു നല്‍കും. ഏജന്റ് സാധനം വാങ്ങിക്കഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റു ചെയ്യും. ഓണ്‍ലൈനായാണ് പണമിടപാട്. ഇത്തരത്തില്‍ ശേഖരിച്ച എം.ഡി.എം.എ. വൈലത്തൂര്‍ -കരിങ്കപ്പാറ റോഡില്‍ വെച്ച് കേസിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കാറില്‍ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പിടികൂടിയത്.

പ്രതികള്‍ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവും തമിഴ്നാട് മദ്യവും വില്പന നടത്തുന്ന സംഘത്തിലെ സൈഫുദ്ധീനെ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന വിളിക്കുകയും സഹസികമായി പിന്തുടര്‍ന്ന് പരപ്പനങ്ങാടി പയനിങ്ങല്‍ വെച്ച് പിടികൂടുകയും ചെയ്തു. ഇയാളില്‍ നിന്ന് ആറ് കുപ്പി തമിഴ്നാട് മദ്യവും 175 ഗ്രാം കഞ്ചാവും ഒരു കുപ്പി ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ലഹരിവിതരണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചിട്ടുണ്ട്. ചെറിയ പായ്ക്കറ്റുകളിലാക്കി 500 രൂപക്ക് ദിവസേന 20 പായ്ക്കറ്റ് കഞ്ചാവാണ് വില്‍ക്കുന്നത്. തമിഴ്നാട് മദ്യം അരലിറ്റര്‍ കുപ്പി 1200 രൂപയ്ക്കാണ് വില്‍പന.

സൈഫുദ്ധീനില്‍ നിന്നു ലഭിച്ച വിവരപ്രകാരമാണ് മൊത്തവിതരണക്കാരായ രഞ്ജിത്ത്, റിയാസ് എന്നിവരെ നമ്പറില്ലാത്ത ബൈക്കില്‍ കഞ്ചാവ് സഹിതം പിടിച്ചത്. സംഘത്തിലെ ബാക്കിയുള്ള പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് ഡി.വൈ.എസ്.പി. എം.ഐ. ഷാജി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented