അമൽ
എടപ്പാള്‍: പ്രഭാതസവാരിക്കിടെ യുവാവിനെ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയുംചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സൂചന. മൃതദേഹ പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷണമാരംഭിച്ചു. കാഞ്ഞിരമുക്ക് അയിനിച്ചിറക്കല്‍ വാരിപ്പറമ്പില്‍ ഭരതന്റെയും ലതികയുടെയും മകന്‍ അമലി(22)നെ ആണ് ശനിയാഴ്ച പുലര്‍ച്ചെ 5.45-ന് നടുവട്ടം-കരിങ്കല്ലത്താണി റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പെരുമ്പടപ്പ് പോലീസെത്തി പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ തലച്ചോറിലും കരളിലും ക്ഷതമേറ്റ പരിക്കുകള്‍ കണ്ടെത്തി. മരിക്കാനുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന യുവാവിന് പിറകില്‍നിന്ന് ക്ഷതമേറ്റതാവാം മരണകാരണമെന്നാണ് നിഗമനം. വാഹനമിടിക്കുകയോ മറ്റേതെങ്കിലും രീതിയില്‍ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.
രണ്ടുദിവസം മുന്‍പ് അമലും സുഹൃത്തുക്കളും ഏതോ ഉത്സവത്തിന് പോയതായി സൂചന ലഭിച്ചതനുസരിച്ച് അവിടെ വല്ല വഴക്കുമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളില്‍നിന്നെല്ലാം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തിരൂര്‍ ഡിവൈ.എസ്.പി.കെ.എ.സുരേഷ്ബാബുവിന്റെ നിര്‍ദേശാനുസരണം പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ കെയ്സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..