അറസ്റ്റിലായ മനോജ്
എടപ്പാള്‍: പോട്ടൂരില്‍ ബന്ധുവീട്ടിലെ ശൗചാലയത്തിനുള്ളില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ്‌ചെയ്തു. പോട്ടൂര്‍ ചക്കംചാത്തുപറമ്പില്‍ വീട്ടില്‍ മനോജ് (39) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. കൊല്ലം സ്വദേശിയും പോട്ടൂര്‍ കാലഞ്ചാടി ക്ഷേത്രത്തിനു സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സുരേഷിനെയാണ് പോട്ടൂരില്‍ ബന്ധുവീട്ടിലെ ശൗചാലയത്തിനുള്ളില്‍ വീണു മരിച്ചനിലയില്‍ കണ്ടത്.
കാലഞ്ചാടി ക്ഷേത്രത്തിനു സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം താമസിച്ചുവന്ന സുരേഷ് ഏതാനും ദിവസങ്ങളായി പോട്ടൂരില്‍ ഭാര്യയുടെ മരിച്ചുപോയ സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തി ഇയാള്‍ വഴക്കുണ്ടാക്കുന്നത് പലതവണ അയല്‍വാസിയായ മനോജ് ചോദ്യംചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചെത്തിയ സുരേഷ് വെള്ളിയാഴ്ചയും ബഹളംവെച്ചു. തുടര്‍ന്ന് മനോജുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ മനോജിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ സംസാരിച്ചു.പുറത്തുപോയി രാത്രി 12 മണിയോടെ തിരിച്ചെത്തിയ മനോജ് സുരേഷിനെ ശൗചാലയത്തിനുസമീപം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മനോജിന് കൂട്ടാളികളായി ആരെങ്കിലുമുണ്ടായിരുന്നുവോ എന്നകാര്യം അന്വേഷിച്ചുവരികയാണ്.
തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബുവിന്റെ നിര്‍ദേശപ്രകാരം പൊന്നാനി എസ്.ഐ ബേബിച്ചന്‍ ജോര്‍ജ്, ഡിവൈ.എസ്.പി. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയപ്രകാശ്, രാജേഷ്, പൊന്നാനി പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിനാരായണന്‍, മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനേഷ്, മനു, വിശ്വനാഥന്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
Content Highlights: edappal pottur murder case, accused arrested by ponnani police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..