പൂന്തുറയിൽ കരമന അഷ്‌റഫ് മൗലവിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കിടയിലൂടെ ഇ.ഡി. ഉദ്യോഗസ്ഥർ മടങ്ങുന്നു. Screengrab: Mathrubhumi News
തിരുവനന്തപുരം/മലപ്പുറം/ കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, കരമന അഷ്‌റഫ് മൗലവി എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന തുടരുകയാണ്.
10.30-ഓടെ കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ വിവരമറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അഷ്‌റഫ് മൗലവിയുടെ വീട്ടില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യം കടലാസില്‍ എഴുതിനല്‍കണമെന്ന് പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് കടലാസില്‍ എഴുതിനല്‍കിയതിന് ശേഷമാണ് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
അതേസമയം, ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും രണ്ടര മണിക്കൂറോളം പിന്നിട്ട ഇ.ഡി.യുടെ പരിശോധന തുടരുകയാണ്. നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍നിന്ന് ഒരു ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തതായും സൂചനയുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി.യുടെ പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല
Content Highlights: ed raid at popular front office in kozhikode pfi workers protest against ed officers in poonthura


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..