Photo: PTI
നെടുങ്കണ്ടം: കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)നെടുങ്കണ്ടം മേഖലയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന്് മേഖലയിലെ സി.പി.എം. ലോക്കല്‍കമ്മിറ്റിയംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ ഒളിവില്‍. ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ബുധനാഴ്ചയും വിട്ടയച്ചില്ല. പരിശോധനയില്‍ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിന് ശേഷം ആറുപേരെ വിട്ടയച്ചു.
മുണ്ടിയെരുമ സ്വദേശിയായ നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാരിയും ഏലയ്ക്കാ കള്ളക്കടത്ത് പശ്ചാത്തലമുള്ള ഡ്രൈവറുമാണ് ഇ.ഡി.യുടെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഇവരുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നവരാണ് ഒളിവില്‍പോയത്. ഇവര്‍ക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് ഇ.ഡി.യുടെ പരിശോധന നടക്കുന്നതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് നെടുങ്കണ്ടം മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്ഥിരം പരിശോധനകളാണെന്നാണ് പുറത്തുവരുന്ന വിവരമെങ്കിലും പരിശോധനയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ അതിര്‍ത്തിമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ കള്ളപ്പണമെത്തുമെന്ന് രഹസ്യന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കമ്പംമെട്ട്, തൂക്കുപാലം, നെടുങ്കണ്ടം മേഖല കേന്ദ്രീകരിച്ച് പരിശോധന നടന്നത്.
പെരുമ്പാവൂരില്‍നിന്ന് വന്‍തോതില്‍ കള്ളപ്പണം പിടികൂടിയ സംഭവത്തിന്റെ തുടര്‍ച്ചായായാണ് ജില്ലയിലും പരിശോധന നടന്നതെന്നാണ് സൂചന. പരിശോധനകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഒരാഴ്ചയായി മേഖല കേന്ദ്രഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. സമീപകാലത്തുനടന്ന കള്ളപ്പണ ഇടപാടില്‍ ഇടുക്കി സ്വദേശികള്‍ക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു.
നാല് മാസം മുന്‍പ് കേന്ദ്ര ഏജന്‍സികള്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിനായി നെടുങ്കണ്ടത്തും തൂക്കുപാലത്തും എത്തിയിരുന്നു. ചില നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെയും അവരുടെ ബന്ധക്കളുടെയുമടക്കം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇ.ഡി.യുടെ പരിശോധന നടക്കുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..