Image Screen Captured from Twitter Video. twitter.com|DubaiPoliceHQ
ദുബായ്: 1.8 ബില്യണ്‍ ദിര്‍ഹം വിലവരുന്ന (ഏകദേശം 3500 കോടിയിലേറെ രൂപ) ലഹരിമരുന്ന് പിടികൂടി ദുബായ് പോലീസ്. വൈദ്യുതി കേബിളിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നാണ് ദുബായ് പോലീസ് പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ദുബായ് പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
സംഭവത്തില്‍ നാലുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലുള്ള ഒരു 70 വയസ്സുകാരനായിരുന്നു ലഹരിക്കടത്ത് സംഘത്തിന്റെ തലവന്‍.
പ്യൂലെ എന്ന പോലീസ് നായയുടെ സഹായത്തോടെയായിരുന്നു ദുബായ് പോലീസിന്റെ ലഹരിവേട്ട. അതിനാല്‍ ഓപ്പറേഷന് പ്യൂലെ 2 എന്നായിരുന്നു ലഹരിവേട്ടയ്ക്ക് നല്കിയ പേര്. പത്തുദിവസത്തിനുള്ളില്‍ ഏകദേശം ഇരുന്നൂറിലേറെ കണ്ടയ്നറുകളാണ് പ്യൂലെയുടെ സഹായത്തോടെ പരിശോധിച്ചത്. ഇതിനിടെ സിറിയയില്‍ നിന്നെത്തിയ ചില കണ്ടയ്നറുകളില്‍ ലഹരിമരുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഇതിനുള്ളില്നിന്നാണ് ഒളിപ്പിച്ചനിലയിലായിരുന്ന 5.6 ടണ്‍ ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തത്. അജ്മാനിലേക്കും ഷാര്‍ജയിലേക്കും കൊണ്ടുപോവുകയായിരുന്ന കണ്ടയ്നറുകള്‍ പോലീസ് സംഘം പിടിച്ചെടുക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ദുബായ് പോലീസ് ലഹരിക്കടത്ത് സംഘത്തെ കുരുക്കിയത്.
Content Highlights: dubai police seized drugs worth 1.8 billion dirhams
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..