ദീപു
കൊല്ലം: മയക്കുമരുന്നായ എം.ഡി.എം.എ.(മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍)യുമായി ആശ്രാമത്തുനിന്ന് യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. മുന്‍ കഞ്ചാവ് കേസുകളിലെ പ്രതിയായ കൊല്ലം ആശ്രാമം കാവടിപ്പുറം നഗര്‍, പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ദീപു(25)വിനെയാണ് 10.56 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയും അളവില്‍ എം.ഡി.എം.എ. പിടികൂടുന്നത്. ഇയാളില്‍നിന്ന് 50 ഗ്രാം കഞ്ചാവും എം.ഡി.എം.എ. വിറ്റുകിട്ടിയ 40,000 രൂപയും കണ്ടെടുത്തു.
ജില്ലയിലെ മൊത്തവ്യാപാരിയാണ് ദീപുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പത്ത് ഗ്രാമില്‍ കൂടുതല്‍ എം.ഡി.എം.എ. കൈവശംവച്ചാല്‍ 20 വര്‍ഷംവരെ തടവും പത്തുലക്ഷംരൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലഹരി വില്‍പ്പനയിലൂടെ സമ്പാദിച്ച പ്രതിയുടെ പേരിലുള്ള സ്വത്തും സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
പാര്‍ട്ടി ഡ്രഗ് ആണ് എം.ഡി.എം.എ. ഒരുതരി ഉപയോഗിച്ചാല്‍ തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും താളംതെറ്റിക്കും. ആശ്രാമം മൈതാനം, ഉളിയക്കോവില്‍, കാവടിപ്പുറം ഭാഗങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന കായല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് ദീപുവിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നതായും പ്രദേശവാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതായുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം നിരീക്ഷണം നടത്തിയത്.
17-നും 26-നും ഇടയില്‍ പ്രായമുള്ളവരാണ് ദീപുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ലോക് ഡൗണിനു മുന്‍പ് പേരയം ഭാഗത്തുള്ള ദീപുവിന്റെ പെണ്‍സുഹൃത്തുമായി െബംഗളൂരുവില്‍ പോയി എം.ഡി.എം.എ. വാങ്ങിയതിന്റെ വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിലെ മുന്‍ പ്രതി ആറ്റിങ്ങല്‍ സ്വദേശി വൈശാഖില്‍നിന്ന് ഒരുലക്ഷംരൂപയ്ക്ക് 50 ഗ്രാംവീതം എം.ഡി.എം.എ. കൊറിയര്‍വഴി വാങ്ങാറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദീപുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രാജീവ്, പ്രിവന്റീവ് ഓഫീസര്‍ എസ്.നിഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്.ശരത്ത്, ടി.നഹാസ്, മനു കെ.മണി, ശ്രീനാഥ്, വിഷ്ണു, അനൂപ്, ക്രിസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു
Content Highlight: Drug Wholesaler arrested in Kollam district


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..