നജീബ്, ഷിനോ, മറിയം, റിജു, അനീഷ്
കാക്കനാട്(കൊച്ചി): പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ. ഉള്‍പ്പെടെ ഉപയോഗിച്ച് പാര്‍ട്ടി നടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തൊടുപുഴ മുള്ളരിങ്ങാട് തേക്കിന്‍കാട്ടില്‍ വീട്ടില്‍ മറിയം (20), കോഴിക്കോട് ബാലുശ്ശേരി ചലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍ (28), കൊല്ലം ഓച്ചിറ സജന ഭവനില്‍ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളില്‍ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂര്‍ നജീബ് (40) എന്നിവരുടെ അറസ്റ്റാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടിയപ്പോഴാണ് അതുലിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
പ്രതികളില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ.യും ആറ്് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റിലെ എട്ടാം നിലയിലെ മുറിയില്‍ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..