Photo: ANI
പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യാണ് ഞായറാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽനിന്ന് ടൈഗർ മുസ്തഫയെ പിടികൂടിയത്.
ഇയാൾക്കൊപ്പം ഹോട്ടൽ ഉടമയെയും എൻ.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് വിവരം.
എൻ.സി.ബി.യുടെ ഗോവ, മുംബൈ യൂണിറ്റുകൾ സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് ടൈഗർ മുസ്തഫയെ പിടികൂടാനായത്. കഴിഞ്ഞയാഴ്ച ഇയാൾക്കായി എൻ.സി.ബി. സംഘം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു.
Content Highlights:drug mafia member tiger mustafa arrested in goa
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..