മുത്തശ്ശിയുടെ തലയറുത്ത് തീന്‍മേശയില്‍വെച്ചു, ശരീരഭാഗങ്ങള്‍ വിതറി; മുംബൈയെ നടുക്കിയ കൊലപാതകം


പ്രതീകാത്മക ചിത്രം | AFP

മുംബൈ: മയക്കുമരുന്നിന് അടിമയായ യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വീട്ടിനുള്ളിൽ വിതറി. മുംബൈ കോസ്മോ ചോളിൽ താമസിക്കുന്ന ക്രിസ്റ്റഫർ ഡയസ്(25) ആണ് മുത്തശ്ശി റോസി ഡയസിനെ(80) അതിക്രൂരമായി കൊലപ്പെടുത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവ് അടുത്തിടെയാണ് ലഹരിവിമോചന കേന്ദ്രത്തിൽനിന്ന് തിരികെ എത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയോടെയാണ് മുംബൈ നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കൊച്ചുമകൻ ആന്തരികാവയവങ്ങളടക്കം മുറിച്ചുമാറ്റുകയായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ അറുത്തുമാറ്റിയ തല വീട്ടിലെ തീൻമേശയിൽവെച്ച നിലയിലായിരുന്നു. വീട്ടിനുള്ളിലാകെ മറ്റു ശരീരഭാഗങ്ങളും വിതറിയിട്ടിരുന്നു. കൃത്യം നടത്തിയ ശേഷം ഗോവയിലായിരുന്ന പിതാവിനെ വിളിച്ച് ക്രിസ്റ്റഫർ കാര്യം പറഞ്ഞിരുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ പിതാവ് വീട്ടിലെത്തിയപ്പോൾ തളംകെട്ടിനിൽക്കുന്ന രക്തത്തിൽ ഇരിക്കുന്നനിലയിലാണ് മകനെ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ താൻ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന് ചിരിച്ചുകൊണ്ടായിരുന്നു ക്രിസ്റ്റഫർ മറുപടി നൽകിയത്.

കഴിഞ്ഞ 18 മാസമായി യുവാവ് ലഹരിവിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ് ലക്ഷത്തോളം രൂപ ഇവിടെ കുടിശ്ശിക ഉണ്ടായിരുന്നതിനാൽ ഇവർ യുവാവിനെ വീട്ടിലേക്ക് തിരികെ അയച്ചു. ക്രിസ്റ്റഫറിന്റെ മാതാപിതാക്കൾ ഇസ്രായേലിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെയാണ് പിതാവ് നാട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.

മുംബൈയിലെ വീട്ടിൽ താഴത്തെ നിലയിലാണ് റോസി ഡയസ് താമസിച്ചിരുന്നത്. മുകൾനിലയിൽ യുവാവിന്റെ ബന്ധുക്കളും താമസമുണ്ട്. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ മുത്തശ്ശി ക്രിസ്റ്റഫറിനും ബന്ധുക്കൾക്കും ഭക്ഷണം വിളമ്പിയിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയ ക്രിസ്റ്റഫറുമായി അകലം പാലിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പോലീസ് നൽകുന്ന സൂചന. അറസ്റ്റിലായ യുവാവിനെ ഒക്ടോബർ 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Content Highlights:drug addict youth killed his grand mother in mumbai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented