Photo: ANI
ചണ്ഡീഗഢ്: പഞ്ചാബിലെ അമൃത്സറില് പാകിസ്താനില്‍നിന്ന് ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. അജ്നാല മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തുനിന്നാണ് ഭീകരവാദികള്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
അതിര്‍ത്തിയില്‍ സംശയാസ്പദമായരീതിയില്‍ ഡ്രോണ്‍ കണ്ടതോടെ ബി.എസ്.എഫ്. ജവാന്മാര് ഡ്രോണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ഡ്രോണ്‍ പാകിസ്താന് ഭാഗത്തേക്ക് തിരികെ പറന്നുപോയി. തുടര്‍ന്ന് സൈനികര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോളാണ് രണ്ടിടങ്ങളില്‍നിന്നായി സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്.
അതിര്‍ത്തിയില്‍ നേരത്തെയും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനില്‍നിന്നുള്ള ഭീകരസംഘടനകള്‍ ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്താനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആയുധക്കടത്തും മയക്കുമരുന്ന് കടത്തും തടയാനായി സുരക്ഷാസേനകള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Content Highlights: drone drops explosives and flee back to pakistan after bsf fired
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..