അടിവസ്ത്രത്തിലും ജീന്‍സിലും അറയുണ്ടാക്കി കടത്ത്; കൊച്ചിയില്‍ 4.24 കിലോ സ്വര്‍ണം പിടികൂടി


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 4.24 കിലോഗ്രാം സ്വര്‍ണം പിടികൂടി. 2.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. സംഭവത്തില്‍ രണ്ട് യാത്രക്കാര്‍ അറസ്റ്റിലായി. മണിവാസന്‍, ബക്കറുദ്ദീന്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. മണിവാസന്‍, ബക്കറുദ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ധരിച്ചിരുന്ന ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. വിമാനമിറങ്ങി യാത്രക്കാര്‍ പുറത്തേക്ക് വന്നപ്പോഴാണ് പരിശോധിച്ചത്. തുടര്‍ന്ന് വസ്ത്രത്തിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തു.

Content Highlights: DRI seized 4.24 Kg Gold valued 2.13 Crore at Cochin International Airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented