പട്ടാമ്പി : സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് മരിച്ചത് 205 സ്ത്രീകള്‍. ഐ.പി.സി. 304-ബി (ഡൗറി ഡെത്ത്) നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ.
കൂടുതല്‍ മരണങ്ങള് നടന്നത് തിരുവനന്തപുരത്തും കുറവ് കാസര്‍കോട്ടുമാണ്. 2009 മുതല്‍ 2019 വരെ 49 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കാസര്‍കോട്ട് മൂന്നുകേസുകളും.
ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പീഡനംമൂലമുള്ള കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. 2019-ല്‍ മാത്രം ഇതുമായി ബന്ധപ്പെട്ട് 2991 പരാതികളില്‍ കേസെടുത്തു. പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 44,114 വരും.
വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് സ്ത്രീകള്‍ മരിച്ചാല്‍ ചുമത്തുന്ന വകുപ്പാണ് ഐ.പി.സി. 304-ബി. പ്രതിക്ക് ചുരുങ്ങിയത് ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.
Content Highlights: Dowry torture, 205 women have died in Kerala in 10 years
Share this Article
Related Topics
RELATED STORIES
26:42
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..