ഷാര്‍ജ: സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുന്നതായി കൊല്ലം മയ്യനാട് സ്വദേശിനി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഷാര്‍ജയില്‍ ജോലിചെയ്യുന്ന ആറ്റിങ്ങല്‍ സ്വദേശിയായ ഭര്‍ത്താവിനെതിരേയാണ് പരാതി.
സന്ദര്‍ശക വിസയിലാണ് യുവതി ഷാര്‍ജയിലുള്ളത്. മൂന്ന് മാസം ഗര്‍ഭിണിയാണ്. മദ്യലഹരിയിലും അല്ലാതെയും തന്നെ കൊല്ലാന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. മാര്‍ച്ചില്‍ യു.എ.ഇ. ലോക്ഡൗണ്‍ ആകുന്നതിനുമുമ്പ് യുവതി ഷാര്‍ജയില്‍ ഭര്‍ത്താവിനടുത്തെത്തി. ഷാര്‍ജ നബ്ബ ഏരിയയിലാണ് മറ്റൊരു കുടുംബത്തിന്റെ കൂടെ യുവതിയും ഭര്‍ത്താവും ഫ്‌ളാറ്റ് പങ്കിട്ട് താമസിക്കുന്നത്. സ്‌കൂള്‍ അധ്യാപികയായിരിക്കേയായിരുന്നു വിവാഹം.
കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാന്‍പവര്‍ വിതരണ കമ്പനിയില്‍ ഡ്രൈവറാണ് ഭര്‍ത്താവ്. നാട്ടിലുള്ള അമ്മയെ ഫോണ്‍ചെയ്തുകൊണ്ട് സ്ത്രീധനം ആവശ്യപ്പെടുന്നതായും ഗര്‍ഭിണിയായ തനിക്ക് കൃത്യമായി ആഹാരംപോലും നല്‍കാറില്ലെന്നും യുവതി പറയുന്നു.
ഷാര്‍ജയിലെ വിവിധ സംഘടനകള്‍ക്കും തന്റെ ജീവന്‍ അപകടത്തിലാണെന്നറിയിച്ചുകൊണ്ട് യുവതി ശബ്ദസന്ദേശമയച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഭര്‍ത്താവായിരിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഭാര്യ പറയുന്നത് അവാസ്തവമാണെന്നും താന്‍ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഭര്‍ത്താവിന്റെ വിശദീകരണം. ഏതെങ്കിലും ചാര്‍ട്ടേഡ് വിമാനത്തില്‍ യുവതിയെ വേഗം നാട്ടിലേക്ക് കയറ്റിയയക്കാനാണ് സംഘടനകളും ശ്രമിക്കുന്നത്.
Content Highlights: domestic violence; pregnant woman given complaint to cm pinarayi vijayan from sharjah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..