സ്വത്ത് തര്‍ക്കത്തില്‍ പെണ്‍കെണിയൊരുക്കി കൊലപാതകം; സ്ത്രീയടക്കം നാല് പ്രതികള്‍ അറസ്റ്റില്‍


സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ ക്വട്ടേഷന്‍

സഞ്ജയ്, ഷാനിഫ, അനിൽ കുമാർ, രാജേഷ്‌

ബ്രഹ്‌മപുരം: ബ്രഹ്‌മപുരം കൊലപാതകത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കൊല്ലം ഇളമാട് രേവതിയില്‍ ദിവാകരന്‍ നായരെ (64) കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍, പന്നമറ്റം ചരളയില്‍ രാജേഷ് (37), കോട്ടയം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറവിള വീട്ടില്‍ ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ കൂടി കേസില്‍ അറസ്റ്റിലാകാനുണ്ട്.

സഹോദരനുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദിവാകരന്‍ നായരുടെ സഹോദരന്റെ ബന്ധുവായ അനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എം. ജിജിമോന്‍ പറഞ്ഞു. പ്രതി രാജേഷിന്റെ വനിതാ സുഹൃത്തായ ഷാനിഫയെ ഉപയോഗിച്ച് ഫോണ്‍ വിളിപ്പിച്ച് ദിവാകരന്‍ നായരുമായി സൗഹൃദത്തിലാക്കി. തുടര്‍ന്ന് നേരില്‍ കാണാമെന്നു പറഞ്ഞ് സംഭവ ദിവസം ദിവാകരന്‍ നായരെ ആലുവയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയമെല്ലാം ദിവാകരന്‍ നായരെ ഫോണില്‍ വിളിച്ച് ഇയാള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ പ്രതികള്‍ക്ക് ഷാനിഫ പറഞ്ഞുകൊടുത്തു.

കാക്കനാട്ടു വെച്ച് കാര്‍ കേടായതിനെ തുടര്‍ന്ന് വര്‍ക്ഷോപ്പില്‍ കാര്‍ ഏല്‍പ്പിച്ച ശേഷം ഓട്ടോയില്‍ ദിവാകരന്‍ നായര്‍ പത്തടിപ്പാലം, തൃക്കാക്കര എന്നിവിടങ്ങളില്‍ താമസസ്ഥലം അന്വേഷിച്ച് നടന്നു. ഒടുവില്‍ തൃക്കാക്കര ജഡ്ജിമുക്കിനു സമീപം ഓട്ടോയില്‍ നിന്നിറങ്ങിയ ദിവാകരന്‍ നായരെ കാറില്‍ എത്തിയ പ്രതികള്‍ ബലമായി പിടിച്ച് കാറിലേക്ക് കയറ്റി. കാറിന്റെ സീറ്റിനിടയിലേക്കു വീണ ദിവാകരന്‍ നായരെ പ്രതികള്‍ കാറില്‍ െവച്ച് മര്‍ദിക്കുന്നതിനിടെ മരിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലം നോക്കി ബ്രഹ്‌മപുരത്ത് മെമ്പര്‍പടിക്ക് സമീപം റോഡിന് വശത്തായി മൃതദേഹം ഉപേക്ഷിച്ചു.

ദിവാകരന്‍ നായരുടെ അനിയന്റെ മകന്റെ ഭാര്യയുടെ അച്ഛനാണ് ഒന്നാം പ്രതി അനില്‍കുമാര്‍. ദിവാകരന്‍ നായരും അനിയനും തമ്മിലുള്ള 14 വര്‍ഷമായുള്ള സ്വത്ത് കേസ് അനിയന് അനുകൂലമായി വരികയും ഇത് നടപ്പാക്കാന്‍ ദിവാകരന്‍ നായര്‍ തടസ്സം നില്‍ക്കുകയും ചെയ്തു. ഇതില്‍ സംസാരിക്കാന്‍ വന്ന അനില്‍കുമാറിനെ ദിവാകരന്‍ നായര്‍ കൈയേറ്റം ചെയ്തതില്‍ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് സി.ഐ. പ്രസാദ്, അസിസ്റ്റന്റ് കമ്മിഷണറുടെ സ്‌ക്വാഡില്‍ ഉള്ള എസ്.ഐ. മധുസൂദനന്‍, സി.എം. ജോസി, എ.എസ്.ഐ.മാരായ കെ.ബി. ബിനു, പി. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ ഹരികുമാര്‍, കെ.വി. ഡിനില്‍ എന്നിവരും ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലെ എസ്.ഐ.മാരായ എ.എന്‍. ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ നേതൃത്വത്തിലുമുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented