രാജേഷ്, മനു, അനീഷ്, നിഷാന്ത്, അനീഷ്
കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.
ഈന്തന്നൂര്‍ ഇടവിളവീട്ടില്‍ രാജേഷ്(25), പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ മനു(31), ഈന്തന്നൂര്‍ ചരുവിള വീട്ടില്‍ അനീഷ്(27), കിഴക്കുംകര വീട്ടില്‍ നിഷാന്ത്(24), ചരുവിള വീട്ടില്‍ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും രക്ഷിതാക്കളും പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തില്‍ യുവതിയില്‍നിന്നു മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് രാജേഷിനെ അറസ്റ്റുചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ യുവതി നിരവധി തവണ പീഡനത്തിനിരയായെന്നു കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മറ്റു പ്രതികളും പിടിയിലായത്.
എസ്.എച്ച്.ഒ. കെ.ബി.മനോജ് കുമാര്‍, എസ്.ഐ. ബിജുകുമാര്‍, ജൂനിയര്‍ എസ്.ഐ. സരിത, ഷാജി, റാഫി, സി.പി.ഒ.മാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: differently abled woman raped in kilimanoor five arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..