ഡസേര്‍ട്ടിന് മദ്യത്തിന്റെ രുചി, പരാതിയില്‍ വെളിച്ചത്തുവന്നത് യുവാക്കളെ ലക്ഷ്യമിട്ട കച്ചവടകുതന്ത്രം


ആരോഗ്യ വകുപ്പ് സീൽ ചെയ്ത കഫേ | Screengrab: മാതൃഭൂമി ന്യൂസ്‌

കോയമ്പത്തൂര്‍: ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താന്‍ മദ്യവും ലഹരിയും ചേര്‍ത്ത കഫേ പൂട്ടിച്ച് ആരോഗ്യവകുപ്പ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് വിദ്യാര്‍ഥികളും ചെറുപ്പക്കാരും ധാരാളം എത്തുന്ന കഫേയില്‍ ലഹരി വസ്തുക്കള്‍ കലര്‍ത്തി ഭക്ഷ്യവസ്തുക്കള്‍ വിളമ്പിയത്. പരാതിയില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ പരിശോധനയ്ക്ക് ശേഷം കട പൂട്ടുകയും ചെയ്തു. കോയമ്പത്തൂരിലെ ആര്‍.ഡി കഫേയിലാണ് സംഭവം

കഴിഞ്ഞ ദിവസം ഇവിടെ എത്തി ഡസേര്‍ട്ട് കഴിച്ചവരില്‍ ഒരാള്‍ക്ക് മദ്യത്തിന്റെ സ്വാദ് തോന്നി. സംശയം പ്രകടിപ്പിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവരും ഇതേ അഭിപ്രായം പറഞ്ഞു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ധാരാളമെത്തുന്ന സ്ഥലത്ത് ഉടമയുടെ കച്ചവട തന്ത്രമാണിതെന്ന് മനസ്സിലായതോടെ ആരോഗ്യ വകുപ്പിന് ഇയാള്‍ നേരിട്ട് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കഫേയുടെ അടുക്കളയില്‍ നിന്ന് മദ്യവും കണ്ടെത്തി.

കഫേയില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് നിന്ന് ബ്രാന്‍ഡിയും വിസ്‌കിയും ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കട പൂട്ടി സീല്‍ ചെയ്തു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ഇത് നിരന്തരം ഉപയോഗിക്കുന്നതിലൂടെ അവര്‍ പോലും അറിയാതെ ലഹരിക്ക് അടിമയാകും, കച്ചവടം പൊടിപൊടിക്കും- ഇതായിരുന്നു രീതിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷണത്തിന്റെ സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: desert items sold with mixing alcohol, cafe closed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented