65-കാരി 18 മാസത്തിനിടെ പ്രസവിച്ചത് 13 കുട്ടികളെ...! ബിഹാറില്‍ അരങ്ങേറിയത് വമ്പന്‍ തട്ടിപ്പ്


Image for Representation. Image: Pixabay

പാട്ന: സർക്കാരിന്റെ പ്രസവ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫർപുരിൽ വമ്പൻ തട്ടിപ്പ്. ഛോട്ടികോത്തിയ ഗ്രാമത്തിലെ സ്ത്രീകളുടെ പേരുകളിൽ കൃത്രിമം കാണിച്ചാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പണം തട്ടിയത്. ഗ്രാമത്തിലെ 18 സ്ത്രീകൾ നിരവധി തവണ പ്രസവിച്ചെന്ന് കാണിച്ച് പലതവണകളായി പണം തട്ടിയെന്നാണ് കണ്ടെത്തൽ. സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എസ്.ബി.ഐ. കസ്റ്റമർ പോയിന്റ് നടത്തുന്നയാൾ 65-കാരിയായ ലീലാദേവിയെ തിരഞ്ഞ് ഗ്രാമത്തിൽ എത്തിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ലീലാദേവിയുടെ അക്കൗണ്ടിലേക്ക് സർക്കാർ നിക്ഷേപിച്ച തുക മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്‌ഫർ ചെയ്തെന്നും ഈ പ്രശ്നം പരിഹരിക്കാൻ ലീലാദേവി നേരിട്ട് വരണമെന്നുമായിരുന്നു കസ്റ്റമർ പോയിന്റ് നടത്തുന്ന സുശീൽ കുമാർ ആവശ്യപ്പെട്ടത്. ഒരു ഫോമിൽ വിരലടയാളം പതിപ്പിക്കാനുണ്ടെന്നും അതോടെ പ്രശ്നം പരിഹരിക്കാമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ ലീലാദേവി നേരേ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കാണ് അന്വേഷണവുമായെത്തിയത്. ഒരു പദ്ധതിയിലും അംഗമല്ലാത്ത തനിക്ക് എങ്ങനെയാണ് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നതെന്നായിരുന്നു ഇവരുടെ സംശയം. പക്ഷേ, ആരോഗ്യകേന്ദ്രത്തിലെ പട്ടിക പരിശോധിച്ചതോടെ ലീലാദേവി ശരിക്കും ഞെട്ടി. താനടക്കമുള്ള നിരവധി സ്ത്രീകളുടെ പേരുകളാണ് അടുത്തിടെ പ്രസവിച്ചവരുടെ പട്ടികയിലുണ്ടായിരുന്നത്. പലരും ഒന്നും രണ്ടുമല്ല അതിലേറെ തവണ പ്രസവം നടത്തിയെന്നും പട്ടികയിലുണ്ടായിരുന്നു.

ആറ് മക്കളുള്ള ലീലാദേവിയുടെ ഇളയ മകന് ഇപ്പോൾ 21 വയസ്സാണ് പ്രായം. എന്നാൽ 65-കാരിയായ ലീലാദേവി 18 മാസത്തിനിടെ 13 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നാണ് സർക്കാരിന്റെ കണക്ക്. 53-കാരിയായ ശീലാദേവി 13 മാസത്തിനിടെ എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ചെന്നും പട്ടികയിലുണ്ട്. ഈ പട്ടികയിലുള്ള 18 പേരും അടുത്തിടെ ഗർഭം ധരിച്ചിട്ട് പോലുമില്ലെന്നാണ് ഇവർ പറയുന്നത്.

ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകൾക്ക് 1400 രൂപയാണ് സർക്കാർ നൽകുന്ന ധനസഹായം. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ആശ വർക്കർക്ക് 400 രൂപയും ലഭിക്കും. ഇത്തരത്തിൽ 18 സ്ത്രീകളുടെ പേരിലാണ് കൃത്രിമം കാണിച്ച് പണം തട്ടിയിരിക്കുന്നത്. ഈ സ്ത്രീകളെല്ലാം സുശീൽ കുമാറിന്റെ കസ്റ്റമർ പോയിന്റ് വഴിയാണ് നേരത്തെ ബാങ്ക് അക്കൗണ്ടുകൾ തുറന്നത്. രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാരിൽനിന്ന് ലഭിക്കുന്ന പണം അക്കൗണ്ട് ഉടമകൾ അറിയാതെ ട്രാൻസ്‌ഫർ ചെയ്തെന്നാണ് സംശയം.

സംഭവം വിവാദമായതോടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അക്കൗണ്ടന്റ് അവതേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. എസ്.ബി.ഐ. കസ്റ്റമർ പോയിന്റ് നടത്തുന്ന സുശീൽ കുമാറിനെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെങ്കിലും ഏതാനുംദിവസങ്ങളായി ഇരുവരും ഒളിവിലാണ്.

അതിനിടെ, ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. പ്രസവ ധനസഹായ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പണം നൽകിയവരുടെ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ ജില്ലാ മജിസ്ട്രേറ്റ് ആരോഗ്യകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു. എ.ഡി.എം. അടങ്ങിയ നാലംഗ സംഘവും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Content Highlights:delivery scheme scam in bihar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented