'ഒരുകഷണം വസ്ത്രംപോലും ഇല്ലാതെ അവളുടെ മൃതദേഹം'; യുവതിയെ കാറില്‍ വലിച്ചിഴച്ചത് ഒന്നരമണിക്കൂര്‍


ഏകദേശം 3.30-ഓടെ നേരേ പോയ കാര്‍ യു-ടേണ്‍ എടുത്ത് തിരികെവന്നു. ആസമയത്തും കാറിനടിയില്‍ മൃതദേഹം കുരുങ്ങികിടക്കുകയായിരുന്നു.

കാറിന്റെ സിസിടിവി ദൃശ്യം | Screengrab:twitter.com/club_khabari&twitter.com/ndtv

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയെ ഒന്നരമണിക്കൂറോളം കാറില്‍ റോഡിലൂടെ വലിച്ചിഴച്ചതായി ദൃക്‌സാക്ഷി. പുതുവത്സരദിനത്തില്‍ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ കൊല്ലപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയെയാണ് കാറില്‍ മണിക്കൂറുകളോളം വലിച്ചിഴച്ചത്. കാറിനടിയില്‍ യുവതി കുരുങ്ങിയിട്ടും കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തിയില്ലെന്നും മൃതദേഹവുമായി പലതവണ റോഡിലൂടെ മുന്നോട്ടുപോവുകയും തിരികെവരികയും ചെയ്തതായും ദൃക്‌സാക്ഷിയായ ദീപക് ദഹിയ മാധ്യമങ്ങളോട് പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തിന് സമീപം വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് ദീപക്. ഞായറാഴ്ച പുലര്‍ച്ചെ 3.20-ഓടെയാണ് അപകടം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ''പുലര്‍ച്ചെ 3.20-ന് കടയുടെ പുറത്തുനില്‍ക്കുന്ന സമയത്താണ് നൂറുമീറ്റര്‍ അകലെനിന്ന് ഒരു വലിയ ശബ്ദം കേട്ടത്. കാറിന്റെ ടയര്‍ പൊട്ടിയതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിനുപിന്നാലെ കാര്‍ യാത്ര തുടര്‍ന്നു. ഇതിനിടെയാണ് കാറിനടിയില്‍ മൃതദേഹം കുരുങ്ങികിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു', ദീപക് പറഞ്ഞു.

ഏകദേശം 3.30-ഓടെ നേരേ പോയ കാര്‍ യു-ടേണ്‍ എടുത്ത് തിരികെവന്നു. ആ സമയത്തും കാറിനടിയില്‍ മൃതദേഹം കുരുങ്ങികിടക്കുകയായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ വാഹനവുമായി മുന്നോട്ട് പോയി യു-ടേണ്‍ എടുത്ത് തിരികെവരുന്നത് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ദീപക് ബൈക്കുമായി കാറിനെ പിന്തുടരാനും വാഹനം തടയാനും ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഏകദേശം ഒന്നരമണിക്കൂറോളം കാറിനടിയില്‍ കുരുങ്ങിയ മൃതദേഹവുമായി യുവാക്കള്‍ യാത്രചെയ്‌തെന്നും ഇത് ഒരു സാധാരണ അപകടമാണെന്ന് കരുതുന്നില്ലെന്നും ദീപക് ആരോപിച്ചു.


പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ | Photo: ANI

20-കാരി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ച് യുവാക്കളെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ദീപക് ഖന്ന(26) അമിത് ഖന്ന(25) കൃഷാന്‍(27) മിഥുന്‍ (26) മനോജ് മിത്തല്‍ എന്നിവരാണ് അറസ്റ്റിലായവര്‍. സ്‌കൂട്ടറില്‍ കാറിടിച്ചെന്നും എന്നാല്‍ യുവതി കാറിനടിയില്‍ കുരുങ്ങിയത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് യുവാക്കള്‍ പോലീസിന് നല്‍കിയ മൊഴി. നഗ്നമായ നിലയിലാണ് അപകടത്തില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു. യുവതി പീഡനത്തിനിരയായെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ യുവതി പീഡനത്തിനിരയായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

അതിനിടെ, ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊല്ലപ്പെട്ട യുവതിയുടെ മാതാവും ബന്ധുക്കളും പ്രതികരിച്ചു. 'ഇവന്റ് പ്ലാനറായി ജോലിചെയ്യുന്നയാളാണ് മകള്‍. 'രാത്രി ഒമ്പത് മണിക്ക് ഞാന്‍ അവളുമായി സംസാരിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ എത്തുമെന്നാണ് മകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാവിലെ പോലീസില്‍നിന്നുള്ള ഫോണ്‍കോളാണ് എനിക്ക് വന്നത്', മാതാവ് പറഞ്ഞു.

മകളെ കൊലപ്പെടുത്തിയതാണെന്നും അതിന് മുന്‍പ് പ്രതികള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് മാതാവിന്റെ ആരോപണം. 'എന്റെ സഹോദരന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോളാണ് മരണവിവരം അറിയിക്കുന്നത്. തുടര്‍ന്ന് സഹോദരന്‍ അക്കാര്യം എന്നെ അറിയിച്ചു. കുടുംബം പുലര്‍ത്തുന്നത് അവളായിരുന്നു. ഒട്ടേറെ വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്ന അവളുടെ മൃതദേഹം ഒരു കഷണം തുണിപോലും ഇല്ലാതെയാണ് കണ്ടത്. ഇത് എന്ത് അപകടമാണ്, എനിക്ക് അറിയണം', യുവതിയുടെ മാതാവ് പറഞ്ഞു.

Also Read

യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; ...

കാറിനടിയിൽ കുടുങ്ങി വലിച്ചിഴക്കപ്പെട്ടത് ...

അതേസമയം, സുല്‍ത്താന്‍പുരിയിലെ നടുക്കുന്ന സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിനോട് വിശദീകരണം തേടി. സുല്‍ത്താന്‍പുരിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം അപമാനകരമാണെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയും സംഭവത്തെ അപലപിച്ചു. സുല്‍ത്താന്‍പുരിയിലെ സംഭവം ഞെട്ടലുണ്ടാക്കിയെന്നും അപമാനഭാരത്താല്‍ തന്‍റെ തലതാഴുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlights: delhi woman dragged by car for one and half hours rape allegation by relatives

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented