പ്രതീകാത്മക ചിത്രം | മാതൃഭൂമി
ന്യൂഡല്‍ഹി: രോഗിയായ അമ്മയ്ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു. അമ്മയ്ക്ക് മരുന്ന് വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് അയല്‍ക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതിയില്‍ അരുണ്‍ എന്നയാള്‍ക്കെതിരേ കേസെടുത്തതായും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അയല്‍ക്കാരന്റെ പീഡനത്തിനിരയായത്. പിതാവ് സ്വന്തം ഗ്രാമത്തിലേക്ക് പോയതിനാല്‍ രോഗിയായ അമ്മയും പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ അമ്മയ്ക്ക് അസുഖം മൂര്‍ച്ഛിച്ചതോടെ പെണ്‍കുട്ടി സഹായം തേടി അയല്‍ക്കാരന്റെ വീട്ടിലെത്തി. തുടര്‍ന്ന് അയല്‍ക്കാരനായ അരുണ്‍, അമ്മയ്ക്ക് മരുന്ന് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: delhi minor girl raped by neighbour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..