ഫെയ്‌സ്ബുക്ക് കാമുകന്‍ വ്യാജനോ? വര്‍ക്കലയിലും പരവൂരിലും കാമുകനെ കാണാനെത്തി, കാത്തുനിന്ന് മടങ്ങി


രേഷ്മയെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ

ചാത്തന്നൂര്‍: ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിനു കാരണക്കാരനെന്നു പറയപ്പെടുന്ന ഫെയ്സ്ബുക്ക് കാമുകന്‍ കൊല്ലം സ്വദേശി ഇപ്പോഴും മറവില്‍ത്തന്നെ. രേഷ്മ പറഞ്ഞതെല്ലാം പോലീസ് വിശ്വസിച്ചിട്ടില്ല.

രേഷ്മ വളരെയേറെ സമയം ഫെയ്സ്ബുക്കിലും നവമാധ്യമങ്ങളിലും ചെലവിടുന്നതു സംബന്ധിച്ച് ഭര്‍ത്താവ് വിഷ്ണുവുമായി വഴക്കുണ്ടായി. വിഷ്ണു രേഷ്മയുടെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം രഹസ്യമായി ഉപയോഗിച്ചു വന്നിരുന്നത് ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യ ആര്യയുടെ പേരിലുള്ള സിം കാര്‍ഡ് ആയിരുന്നു. ഈ സിം കാര്‍ഡാണ് ഫെയ്സ്ബുക്ക് അക്കൗണ്ടിനും ഉപയോഗിച്ചിരുന്നത്. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ആര്യയെയും ഭര്‍ത്തൃസഹോദരീപുത്രി ഗ്രീഷ്മയെയും കാണാതാകുന്നത്.

ഫെയ്സ്ബുക്ക് കാമുകന്‍ യഥാര്‍ത്ഥത്തില്‍ രേഷ്മയെ അടുത്തറിയുന്നവരാരോ തയ്യാറാക്കിയ വ്യാജ ഐ.ഡി. ആയേക്കാമെന്നും പോലീസ് കരുതുന്നു. തമാശയ്ക്കു തുടങ്ങിയ സംഭവം കൈവിട്ടു പോയതാകാമെന്നും കരുതുന്നുണ്ട്. ചാറ്റ് ചെയ്ത 'കാമുകനെ' തിരിച്ചറിഞ്ഞാലേ അന്വേഷണം മുന്നോട്ടുപോകൂ. കാമുകനോട് ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സാപ്പ് കോളിലൂടെയും ബന്ധപ്പെട്ടതായും പറയുന്നു. ഇത്തരം വിവരങ്ങള്‍ക്കായി ഫെയ്സ്ബുക്ക് അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

നേരിട്ടു കണ്ടിട്ടില്ലാത്ത കൊല്ലം സ്വദേശിയുടെ ക്ഷണപ്രകാരം രേഷ്മ വര്‍ക്കല ബീച്ചിലും പരവൂരിലും കാത്തുനിന്നു മടങ്ങിപ്പോയിട്ടുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ്‌ മറന്നുപോയെന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlights: Death of newborn in Kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented